ബൂരീവ്യെസ്നീക് എന്നാൽ പറക്കും ചെർണോബില്ലോ? മിസൈലിലൂടെ പുതിന്റെ മറുപടി ട്രംപിന് മാത്രമോ?

ഒരു വശത്ത് യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് റഷ്യയെ വിടാതെ പിടിച്ചിരിക്കുകയാണ്, മറ്റൊരിടത്ത് അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റേയും ഉപരോധങ്ങള്‍ റഷ്യന്‍ സമ്പദ്​വ്യവസ്ഥയെ ആകെ പിടിച്ചുകുലുക്കുന്നു. സമ്മര്‍ദങ്ങള്‍ക്കിടയിലും പുതിയ ആണവ മിസൈല്‍ പരീക്ഷിച്ചുകൊണ്ട് ശക്തിപ്രകടനം നടത്തിയിരിക്കുകയാണ് റഷ്യ. ബൂരിവ്യെസ്നീക് എന്നാണ് ആണവ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന മിസൈലിന്റെ പേര്. ഏതൊരു പ്രതിരോധത്തെയും മറികടക്കാന്‍ ശേഷിയുള്ളതാണ് തങ്ങള്‍ പരീക്ഷിച്ച പുതിയ മിസൈല്‍ എന്നാണ് റഷ്യയുടെ വാദം, ലോകത്ത് ഒരു രാജ്യത്തിനും ഇത്തരമൊരു ആയുധമില്ലെന്ന് പുതിന്‍ അവകാശപ്പെടുന്നു. റഷ്യയെ നേരിടാന്‍ അത്യാധുനിക ശേഷിയുള്ള ടോമഹോക്ക് മിസൈല്‍ വേണമെന്ന യുക്രൈന്റെ ആവശ്യം ട്രംപ് പരിഗണിച്ചിട്ടില്ല. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദത്തിലാക്കണമെന്നും അതിന് ആയുധങ്ങള്‍ കൂടിയേ തീരൂവെന്നുമുള്ള സെലന്‍സ്‌കിയുടെ പിടിവാശിക്കിടെയാണ് റഷ്യയുടെ മിസൈല്‍ പരീക്ഷണം. ഉപരോധമടക്കമുള്ള പാശ്ചാത്യ സമ്മര്‍ദങ്ങള്‍ക്കിടെ റഷ്യ നടത്തിയ ഈ മിസൈല്‍ പരീക്ഷണം അക്ഷരാര്‍ഥത്തില്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന് പിന്നിലെന്താണ്? യുക്രൈനെ മാത്രം ഭയപ്പെടുത്തുകയാണോ പുതിന്റെ ലക്ഷ്യം

ബൂരീവ്യെസ്നീക്- റഷ്യയ്ക്ക് മാത്രം

Content Highlights: Russia tests Burevestnik nuclear-powered cruise missile amidst sanctions & Ukraine war. Unmatched range, challenges global defense. Is this a threat to the world?

Continue reading