ബാറ്റില്‍ ഫോര്‍ ഗോവ; പാശ്ചാത്യ കോളനിയുടെ ആരംഭം, ത്രസിപ്പിക്കുന്ന ചരിത്രം

#വിഷ്ണു കോട്ടാങ്ങൽ
ഗോവയിലെ പോര്‍ച്ചുഗീസ് വൈസ്രോയിയുടെ ആസ്ഥാനമായിരുന്ന കെട്ടിടത്തിലേക്കുള്ള പാതയിലെ കമാനം. പോര്‍ച്ചുഗീസ് ഭരണത്തിന്റെ ശേഷിപ്പുകളിലൊന്ന്. ഫയല്‍ ചിത്രം: എ.എഫ്.പി
ഗോവയിലെ പോര്‍ച്ചുഗീസ് വൈസ്രോയിയുടെ ആസ്ഥാനമായിരുന്ന കെട്ടിടത്തിലേക്കുള്ള പാതയിലെ കമാനം. പോര്‍ച്ചുഗീസ് ഭരണത്തിന്റെ ശേഷിപ്പുകളിലൊന്ന്. ഫയല്‍ ചിത്രം: എ.എഫ്.പി

1510 ഡിസംബര്‍ 10. ഈ ദിനത്തിന് ഇന്ത്യയുടെ ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. ചരിത്രത്തില്‍ ആദ്യമായി ഒരു യൂറോപ്യന്‍ രാജ്യം ഇന്ത്യയില്‍ അധികാരമുറപ്പിച്ച ദിവസമാണത്. യൂറോപ്യന്‍ രാജ്യമാണ് പോര്‍ച്ചുഗീസാണ് ഇന്ത്യയില്‍ ആദ്യത്തെ യൂറോപ്യന്‍ കോളനി ഭരണം തുടങ്ങിയത്. ഇവര്‍ക്ക് പിന്നാലെ ഡച്ചുകാരും ഫ്രെഞ്ചുകാരും പിന്നീട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യവുമൊക്കെ ഇന്ത്യയെ കോളനിഭരണത്തിലേക്ക് തള്ളിയിട്ടു. എങ്കിലും പറങ്കികളുടെ ഭരണത്തിന് കീഴിലേക്ക് ഇന്ത്യയിലെ ഒരു പ്രദേശം എത്തിയതോടെ മറ്റൊരു ചരിത്രം പിറക്കുകയായിരുന്നു.  പോര്‍ച്ചുഗീസ് നാവികനായ അല്‍ഫോണ്‍സോ ഡെ അല്‍ബുഖര്‍ (Afonso de Albuquerque) ഗോവയെ യുദ്ധത്തിലൂടെ കീഴടക്കുന്നത്. ബിജാപ്പുര്‍ സുല്‍ത്താനായിരുന്ന ഇസ്മയില്‍ ആദില്‍ ഷായുടെ സൈന്യത്തിനെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗീസ് സൈന്യം ഗോവ പിടിച്ചെടുക്കുന്നത്. അക്കാലത്ത് അല്‍ബുഖറിനെ പിന്തുണച്ചത് കടല്‍കൊള്ളക്കാരനായിരുന്ന തിമോജി അഥവാ തിമ്മയ്യന്‍ എന്നയാളായിരുന്നു. ഇയാളുടെ സൈനിക സഹായവും നേടിയാണ് അല്‍ബുഖറിന് ഗോവ ആദില്‍ ഷായില്‍ നിന്ന് പിടിച്ചെടുക്കാനായത്. 

1510 മാര്‍ച്ച് മാസത്തില്‍ അല്‍ബുഖര്‍ക്കിന്റെ നേതൃത്വത്തില്‍ ഗോവയില്‍ ആക്രമണം നടത്തിയിരുന്നു. അക്കാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള വ്യാപാരം നിയന്ത്രിച്ചിരുന്നത് പശ്ചിമേഷ്യയിലെയും ഇന്ത്യയിലെയും കിഴക്കനേഷ്യയിലേയുമുള്ള മുസ്ലീം ഭരണാധികാരികളായിരുന്നു.  സമുദ്രത്തിലെ ആധിപത്യം നേടിയാല്‍ മാത്രമേ മേഖലയില്‍ കരുത്തനാകാനാകു എന്ന് അല്‍ബുഖറിന് നന്നായി അറിയാമായിരുന്നു. അക്കാലത്ത് തന്ത്രപ്രധാനമായ ഏദെന്‍, ഹോര്‍മുസ്, മലാക്ക കടലിടുക്കുകളില്‍ ആധിപത്യം യഥാക്രമം  അറബികള്‍ക്കും പേര്‍ഷ്യക്കാര്‍ക്കും സുമാത്രയിലെ മലയ വിഭാഗത്തിനുമായിരുന്നു. 1509 നവംബറിലാണ് അന്നത്തെ പോര്‍ച്ചുഗീസ് രാജാവ് മാനുവേല്‍ ഒന്നാമന്‍ അല്‍ബുഖര്‍ക്കിനെ ഇന്ത്യയിലേക്ക് അയക്കുന്നത്. 

Content Highlights: The Portuguese conquest of Goa in 1510, the first European colonial power in India

Continue reading