ചൈനീസ് വ്യാളിക്കു മുന്നിൽ ട്രംപ് കുനിയുമോ? പാകിസ്താന്റെ കള്ളക്കളിയിൽ ഞെട്ടി ലോകം

ഈ നൂറ്റാണ്ടിലെ അതിസങ്കീർണമായ ഭൗമരാഷ്ട്രീയ ചതുരംഗക്കളത്തിൽ പാകിസ്താനെപ്പോലെ ആസൂത്രിതമായ അവ്യക്തതയോടെ നീങ്ങുന്ന രാജ്യങ്ങൾ കുറവായിരിക്കും. പരസ്പരം ഏറ്റുമുട്ടുന്ന രണ്ടു പേർക്കുമൊപ്പം ഒരേസമയം നിൽക്കാനും ഇരുകൂട്ടരെയും വഞ്ചിക്കാനും പാക് ഭരണകൂടത്തിനും പട്ടാളത്തിനും മടിയില്ല. അതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ് കഴിഞ്ഞ ദിവസം അമേരിക്കൻ മാധ്യമമായ സിബിഎസ് പുറത്തുവിട്ടത്. പാകിസ്താൻ റാവൽപിണ്ടിയിലെ നൂർ ഖാൻ ഉൾപ്പെടെയുള്ള വ്യോമത്താവളങ്ങളിൽ ഇറാനിയൻ യുദ്ധവിമാനങ്ങളും ചാരവിമാനവും പാർക്ക് ചെയ്യാൻ അനുമതി നൽകിയെന്ന് ചാനൽ വെളിപ്പെടുത്തി. അതിന്റെ ഉപഗ്രഹചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനചർച്ചകളിൽ മധ്യസ്ഥത വഹിക്കുമ്പോഴാണ് പാകിസ്താൻ ഈ ചതി കാട്ടിയത്. മധ്യസ്ഥത തങ്ങളുടെ ആഗോളതലത്തിലെ സ്വീകാര്യതയ്ക്കുള്ള തെളിവാണെന്ന് പാകിസ്താൻ മേനി നടിച്ചെങ്കിലും അതിന് അധികം ആയുസ്സുണ്ടായില്ല. ട്രംപ് ഭരണകൂടത്തിൽ നിർണായകസ്വാധീനമുള്ള സെനറ്റർ ലിൻസീ ഗ്രഹാം പാകിസ്താന്റെ മധ്യസ്ഥത പൂർണമായും പുനപ്പരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ടു. പാകിസ്താന്റെ വ്യോമത്താവളങ്ങളിൽ ഇറാൻ സൈനികവിമാനങ്ങൾക്ക് സംരക്ഷണമൊരുക്കുകയാണെങ്കിൽ പുതിയ മധ്യസ്ഥനെ തേടണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Pakistan's strategic ambiguity in allowing Iranian aircraft access to airbases., The failure of China-Pakistan economic corridor (CPEC) security and declining influence., India's pivot toward energy security through stronger UAE diplomatic ties., Impact of the Iran-US conflict on global oil prices and India's foreign exchange reserves., Donald Trump's 2026 diplomatic challenges and the need for Chinese mediation.