പാകിസ്താൻ മധ്യസ്ഥതയും 'പേഴ്സ് സൂക്ഷിക്കുന്ന പോക്കറ്റടിക്കാരനും', ആരും കാണാതെ ലെബനന്റെ കണ്ണീർ

ഏപ്രിൽ എട്ടിന് പാകിസ്താന്റെ മധ്യസ്ഥതയിൽ ഇറാൻ യുദ്ധത്തിന് രണ്ടാഴ്ചത്തെ വെടിനിർത്തലിന് തീരമാനമായെന്ന വാർത്ത ലോകമെങ്ങും പ്രതീക്ഷകൾ വാനോളമുയർത്തി. 'ലെബനനടക്കം എല്ലായിടങ്ങളിലും ഉടനടി പ്രാബല്യത്തിലാകത്തക്ക വിധത്തിൽ വെടിനിർത്തലിന് അമേരിക്കയും ഇസ്രയേലും സഖ്യകക്ഷികളും സമ്മതിച്ചിരിക്കുന്നു' എന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പോസ്റ്റ് ആ രാജ്യത്തും പാക് അനുകൂല മാധ്യമങ്ങളിലും വലിയ ചർച്ചയ്ക്കും ആഘോഷത്തിനും വഴിവെച്ചു. പാക് പാർലമെന്റ് ഷെരീഫിനെ അനുമോദിക്കുന്നതു വരെയെത്തി കാര്യങ്ങൾ.
ഇന്ത്യയിലുമുണ്ടായി അതിന്റെ അനുരണനങ്ങൾ. സക്രിയമായ നയതന്ത്രത്തിനു പകരം വ്യാജപ്രചാരണ ചലച്ചിത്രങ്ങളെയും വിശ്വഗുരുവായി മേനി നടിക്കുന്നതിനെയും ആശ്രയിക്കുകയാണ് ഇന്ത്യയെന്ന് പത്രപ്രവർത്തക റാണാ അയ്യൂബ് ആരോപിച്ചത് ഉദാഹരണം. പക്ഷേ, അതിവേഗം ചിത്രം കലങ്ങുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. വെടിനിർത്തൽ സംബന്ധിച്ച ഷഹബാസ് ഷെരീഫിന്റെ ആദ്യ പോസ്റ്റിൽ 'പാക് പ്രധാനമന്ത്രിക്ക് എക്സിൽ പ്രസിദ്ധീകരിക്കാനുള്ള കരട്' എന്ന തലക്കെട്ടുണ്ടായിരുന്നു. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലൈൻ ലീവിറ്റ് അയച്ചുകൊടുത്ത സന്ദേശം കോപ്പി പേസ്റ്റു ചെയ്യുകയായിരുന്നു ഷഹബാസ് എന്ന രീതിയിൽ വാർത്തകൾ പരന്നപ്പോൾ പാകിസ്താൻ ആ സന്ദേശം തിരുത്തി. പിന്നീടായിരുന്നു അനാക്രമണ സന്ധി ലെബനനടക്കം എല്ലായിടത്തും ബാധകമാണെന്ന പോസ്റ്റ്, അത് അതിനെക്കാൾ വലിയ പുലിവാലായി.
Content Highlights: Pakistan's failed attempt to mediate a ceasefire between Iran and Israel., The diplomatic fallout from the 'copy-paste' error in PM Shehbaz Sharif's official statement., Israel's continued military operations against Hezbollah despite peace talks., Historical context of Lebanon's transformation from a regional hub to a proxy battlefield., The geopolitical implications of Pakistan's 'broker' role in the 2026 conflict.