ദാരിദ്ര്യം കണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍; അധികാരത്തില്‍ അത്യാഢംബരം; വീണ്ടും കാലിടറി പ്രചണ്ഡ

കുഞ്ഞുന്നാളിലെ അതിദാരിദ്ര്യം തളര്‍ത്തിക്കളഞ്ഞ ഒരു ചരിത്രമുണ്ടായിരുന്നു നേപ്പാളിലെ തീപ്പൊരി മാവോയിസ്റ്റ് നേതാവെന്നറിയപ്പെട്ടിരുന്ന പുഷ്പ കമല്‍ ദാഹല്‍ എന്ന പ്രചണ്ഡയ്ക്ക്. ആടുകളെയും പശുക്കളേയും മേയ്ച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നതിനിടെ നേരിട്ട അസമത്വത്തിനും അനീതിക്കും കയ്യും കണക്കുമുണ്ടായിരുന്നില്ല. പലപ്പോഴും അനുഭവിച്ചത് കൊടുംപട്ടിണി. അന്നുമുതല്‍ മനസ്സില്‍ കുരുത്തതായിരുന്നു ഏകാധിപത്യത്തിനും മുതലാളിത്തത്തിനുമെതിരേയുള്ള വിപ്ലവ വിത്തുകള്‍. അങ്ങനെ പോരാട്ടത്തിനായി പ്രചണ്ഡ ആയുധമെടുത്തു. സമാന മനസ്‌കരെ കൂടെക്കൂട്ടി. മാവോയിസത്തിലൂടെ ജനങ്ങളെ വലിയ സായുധ വിപ്ലവത്തിലേക്ക് നയിച്ചു. പില്‍ക്കാലം നേപ്പാളിലെ തീപ്പൊരി മാവോയിസ്റ്റ് നേതാവെന്ന വിളിപ്പേരുകിട്ടി. സായുധ വിപ്ലവകാലം കഴിഞ്ഞ് അധികാരം കിട്ടിയതോടെ ആദര്‍ശങ്ങളെ മറന്ന് ആഢംബരത്തിന്റെ രുചിയറിഞ്ഞ ഈ കമ്മ്യൂണിസ്റ്റ് നേതാവ് നേപ്പാളിന്റെ പ്രധാനമന്ത്രിപദത്തില്‍ നിന്നും വീണ്ടും സ്ഥാനഭ്രഷ്ടനായിരിക്കുകയാണ്. അങ്ങനെ 16 വര്‍ഷത്തിനിടെ 14-ാമത്തെ സര്‍ക്കാരിന് നേപ്പാള്‍ വഴിമാറുകയും ചെയ്തു.
- ദാരിദ്ര്യത്തെ കുറിച്ച് പ്രസംഗം, അത്യാഢംബരത്തില്‍ ജീവിതം
Content Highlights: Nepal prachanda loses confidence vote Oli set to take charge