മാമ്പഴം കൊണ്ട് മധുരിക്കുമോ ഇന്ത്യയുമായുള്ള ബന്ധം; യുനൂസിന്റെ മാമ്പഴ നയതന്ത്രത്തിന്റെ പിന്നിലെന്ത്?

മുഹമ്മദ് യുനൂസ്, നരേന്ദ്ര മോദി | ANI
മുഹമ്മദ് യുനൂസ്, നരേന്ദ്ര മോദി | ANI

സ്നേഹത്തിന്റെ സൗഹൃദത്തിന്റെ മധുരിക്കുന്ന സമ്മാനം. ബംഗ്ലാദേശിന്റെ മാമ്പഴ നയതന്ത്രത്തെ വേണമെങ്കില്‍ നമുക്കങ്ങനെ വിശേഷിപ്പിക്കാം. ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ നിന്ന് നാടുവിട്ട ശേഷം ഇടക്കാല സര്‍ക്കാരിനെ നയിച്ചുകൊണ്ട് മുഹമ്മദ് യുനൂസെത്തിയെങ്കിലും അത്ര നല്ല ബന്ധമായിരുന്നില്ല ഇന്ത്യയുമായുണ്ടായിരുന്നത്. അതിനൊരു കാരണം ഷെയ്ഖ് ഹസീനയ്ക്ക് അഭയം കൊടുത്തുവെന്നതായിരുന്നു. മാത്രമല്ല, ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കളെ സംരക്ഷിക്കാന്‍ യുനൂസ് സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ കാര്യമായ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഇതിന്റെ പേരിലും ഇരുരാജ്യങ്ങളും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.

Content Highlights: Amidst political tensions, Bangladesh uses mango diplomacy to mend ties with India

Continue reading