തുളച്ചുകയറിയത് 20 ബുള്ളറ്റുകൾ, വിറച്ച് ഹാഫിസ് സയീദും; ആരാണ് ഇന്ത്യ തിരഞ്ഞ അബു ഖത്തൽ?

ഇന്ത്യ തിരഞ്ഞ ഒരു ഭീകരന്‍കൂടെ പാകിസ്താനില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീരിലുണ്ടായ ഒന്നിലധികം ഭീകരാക്രമണങ്ങളുടെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്ന അബു ഖത്തലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചുവീണത്. ഇരുപതിനോടടുത്ത് ബുള്ളറ്റുകള്‍ ഈ ഭീകരനെതിരേ എതിരാളികള്‍ ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. പക്ഷേ, വിഷയം അബു ഖത്തല്‍ മാത്രമല്ല.
ഒരു ഭാഗത്ത് പാക് ചാരസംഘടനകളെപ്പോലും ചോദ്യംചെയ്തുകൊണ്ട് അവര്‍ സുരക്ഷയൊരുക്കിയ ചിലര്‍ അതേ മണ്ണില്‍ മരിച്ചുവീഴുന്നു. മറുഭാഗത്ത് ആഭ്യന്തര പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ബലൂച് ആര്‍മി ഉയര്‍ത്തുന്ന ഭീഷണി. ഇതിനിടയില്‍പ്പെട്ട് നട്ടംതിരിയുന്ന അസ്ഥിരമായ ഒരു സര്‍ക്കാരും. അബു ഖത്തല്‍കൂടെ തീരുന്നതോടെ ലഷ്‌കറെയുടെ പ്രവര്‍ത്തനം പലരീതിയിലും മാറിമറിഞ്ഞേക്കാം. അഴിക്കുള്ളിലുള്ള തലവന്‍ ഹാഫിസ് സയീദിനു മുന്നിലും മരണഭീതി ഒഴിയാതെ നില്‍പ്പുണ്ട്.
Content Highlights: LeT terrorist Abu Qatal, close ally of Hafiz Saeed, killed in Pakistan