ഗസ്റ്റ് ഹൗസില്‍ ബോംബ് ഒളിപ്പിച്ചത് രണ്ടു മാസം, ഇറാനെ ഞെട്ടിച്ച് ആ കൊലപാതകം

പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി ഒരു കൊലപാതകം! പലസ്തീന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന സായുധസംഘമായ ഹമാസിന്റെ രാഷ്ട്രീയകാര്യമേധാവി ഇസ്മയില്‍ ഹനിയെയുടെ (Ismail Haniyeh) കൊലപാതകമാണ് ഇപ്പോള്‍ പശ്ചിമേഷ്യയെ സംഘര്‍ഷത്തിന്റെ മുനമ്പിലെത്തിച്ചിരിക്കുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നടന്ന ആക്രമണത്തില്‍ ഹനിയെ കൊല്ലപ്പെട്ടതോടെ മേഖലയാകെ സംഘര്‍ഷത്തിലേക്ക് നീങ്ങി. ഗാസയില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. അതും ഇറാന്റെ തലസ്ഥാന നഗരത്തിൽ അതീവസുരക്ഷാ മേഖലയിൽ നടന്ന കൊലപാതകം. ബുധനാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം രണ്ടോടെ ടെഹ്റാനിലെ ഹനിയെ താമസിച്ച ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു ആക്രമണം. അദ്ദേഹത്തിന്റെ അംഗരക്ഷകനും മരിച്ചു. കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഹമാസും ഇറാനും ഒരുപോലെ ആരോപിച്ചു. കൊലപാതകത്തിന് പിന്നില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പക്ഷേ, എങ്ങനെയാണ് ഇസ്മയില്‍ ഹനിയെയെ കൊലപ്പെടുത്തിയത്? ഇറാനും അവരെ അനുകൂലിക്കുന്നവരും ആരോപിക്കുന്നത് പോലെ ഇസ്രായേലി രഹസ്യാന്വേഷണ സംഘടനയായ മൊസാദ് തന്നെയാണോ?
ആരാണ് ഇസ്മയില്‍ ഹനിയെ?
Content Highlights: Killing of Hamas chief Ismail Haniyeh Iran Israel conflict