'സ്‌കൂൾ ഒളിമ്പിക്‌സ്' പേരുകൊണ്ടായില്ല, സമീപനം മാറണം; വിലക്ക്‌ നീക്കുമെന്ന പ്രഖ്യാപനം നടപ്പാവണം

കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, സമാപനദിവസം പോയിന്റിനെച്ചൊല്ലിയുണ്ടായ പ്രതിഷേധം
കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, സമാപനദിവസം പോയിന്റിനെച്ചൊല്ലിയുണ്ടായ പ്രതിഷേധം

ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ മലപ്പുറം തിരുനാവായ നവാമുകുന്ദ സ്‌കൂള്‍ വിദ്യാര്‍ഥി ആദിത്യ അജിക്ക് സ്വര്‍ണമുണ്ട്. 100 മീറ്റര്‍ ഹര്‍ഡില്‍സ് 14.57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പൊന്നുംനേട്ടം. പക്ഷേ, അടുത്തവര്‍ഷം നടക്കുന്ന സ്‌കൂള്‍ കായികമേളയില്‍ ഈ വിദ്യാര്‍ഥിക്ക് പങ്കെടുക്കാന്‍ കഴിയുമോ എന്നതില്‍ അനിശ്ചിതത്വമുണ്ട്. ആദിത്യ അജി പഠിക്കുന്ന സ്‌കൂളിലെ കുട്ടികള്‍ അടുത്തവര്‍ഷത്തെ കായികമേളയില്‍ പങ്കെടുക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനൊപ്പം എറണാകുളം കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും സര്‍ക്കാര്‍ വിലക്കുണ്ട്. ആദിത്യ അജിയുടെ മെഡല്‍ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ വിലക്കുകള്‍ നീക്കുമെന്ന് മന്ത്രി ഇന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, അത് എന്നാണെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. 

ഇരു സ്‌കൂളിനും അടുത്തവര്‍ഷത്തെ കായികമേളയില്‍ പങ്കെടുക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നേരത്തേ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന പരിപാടിക്കിടെ ഓവറോള്‍ പോയിന്റിനെച്ചൊല്ലി ഇവര്‍ നടത്തിയ വാഗ്വാദങ്ങളും തുടർന്നുണ്ടായ പ്രതിഷേധങ്ങളുമാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. നല്ല രീതിയിൽ നടന്ന മേളയുടെ ഖ്യാതി ഈ രണ്ട് സ്‌കൂളുകള്‍ നശിപ്പിച്ചുവെന്ന വിലയിരുത്തലിനെ തുടർന്നുള്ള നടപടിയാണെന്നാണ് മനസ്സിലാവുന്നത്. 

Content Highlights: kerala school olympics mar basil navamukunda school ban

Continue reading