മാഞ്ഞുപോയ ബദല്‍രേഖ, മാറിമറിയുന്ന രാഷ്ട്രീയ കേരളം

40 വര്‍ഷം മുമ്പ്, 1984ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്റെ പരീക്ഷണം വലിയൊരു തുടക്കം തന്നെയായിരുന്നു. യു.ഡി.എഫിനും എല്‍ഡിഎഫിനുമെതിരേ മുഖ്യമന്ത്രി കെ കരുണാകരന്റെ നാടാര്‍ രാഷ്ട്രീയ തന്ത്രത്തിലൂടെയാണ് എ ചാള്‍സ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായത്. ചാള്‍സ് 2,39,791 വോട്ടും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നീല ലോഹിതദാസന്‍ നാടാർ 1,86,363 വോട്ടും നേടി. 1,10,449 വോട്ടുമായി കേരള വര്‍മരാജാ തിളക്കമുള്ള മൂന്നാം സ്ഥാനത്തുമെത്തി. കേരളവര്‍മ രാജായ്ക്ക് കിട്ടിയത് 19.80 ശതമാനം വോട്ട്.
എ.ചാള്‍സിന് 43 ശതമാനം വോട്ടും നീല ലോഹിതദാസന്‍ നാടാര്‍ക്ക് 22.41 ശതമാനം വോട്ടും കിട്ടി. തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ ഇപ്പോഴത്തെ വട്ടിയൂര്‍ക്കാവ്, 32,065 വോട്ടുമായി എ ചാള്‍സ് ഒന്നാമതെത്തിയപ്പോള്‍ 19882 വോട്ടുമായി കേരളവര്‍മരാജാ രണ്ടാമനായി. 18,391 വോട്ടുമായി നീലലോഹിതദാസ് മൂന്നാമതുമെത്തി. തിരുവനന്തപുരം ഈസ്റ്റില്‍ ഹിന്ദുമുന്നണി രണ്ടാമതായതാണ് ഇ.എം.എസിനെ അന്ന് പിടിച്ചുകുലുക്കിയത്.
Content Highlights: kerala politics, cpm, bjp, hindu munnani, iuml, mv raghavan, ems, loksabha election, k karunakaran