ഇസ്രയേലിന്റെ വെളിപ്പെടുത്താത്ത ആണവായുധശേഖരം, ഇറാന്‍ ഒരു ആണവായുധത്തിന് എത്ര അകലെ, മുന്നില്‍ അമേരിക്ക

ഇറാനിലെ ടെഹ്‌റാനിൽ ഷഹ്‌റാൻ എണ്ണ സംഭരണശാലയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശേഷം ആകാശത്തേക്ക് തീയും പുകയും ഉയരുന്നു | Photo: Stringer/Getty Images
ഇറാനിലെ ടെഹ്‌റാനിൽ ഷഹ്‌റാൻ എണ്ണ സംഭരണശാലയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശേഷം ആകാശത്തേക്ക് തീയും പുകയും ഉയരുന്നു | Photo: Stringer/Getty Images

സ്രയേലും ഇറാനും തമ്മിലുള്ള ആക്രമണം കടുക്കുന്നു. ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ തെക്കന്‍ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയായ ബീര്‍ ബെഷയിലെ സൊറോക മെഡിക്കല്‍ സെന്റര്‍ തകര്‍ന്നു. ഇസ്രയേലിന്റെ സൈനിക ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ സമീപത്താണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ഇറാന്റെ ആക്രമണം. പിന്നാലെ ആക്രമണത്തിന് ഇറാന്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുള്‍പ്പെടെ ഇറാനില്‍ ആരും സുരക്ഷിതരല്ലെന്നാണ് നെതന്യാഹുവിന്റെ ഭീഷണി. ഇറാന്റെ ആണവപദ്ധതികളെ മുച്ചൂടും മുടിക്കുമെന്നും നെതന്യാഹു ആവര്‍ത്തിച്ചു.

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ അരാക്കിലുള്ള ഖോണ്ഡബ് ആണവനിലയത്തിലെ ഘനജല റിയാക്ടര്‍ തകര്‍ന്നു. അവരുടെ ഏറ്റവും വലിയ ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ നതാന്‍സിനു നേരെയും വീണ്ടും ആക്രമണമുണ്ടായി. ആക്രമണങ്ങളില്‍ നതാന്‍സിന് കാര്യമായ കേടുപറ്റിയെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.) വെളിപ്പെടുത്തി. ഇതിനിടെ ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയെന്നും ഇറാന് ആണവപദ്ധതി ഉപേക്ഷിക്കാനുള്ള അവസരമെന്ന നിലയ്ക്കാണ് അന്തിമതീരുമാനം വൈകിപ്പിക്കുന്നതെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇറാന്റെ ആണവപദ്ധതിയെ എന്തുകൊണ്ടാണ് അമേരിക്കയും ഇസ്രയേലും ഭയക്കുന്നത്? ഇറാന്‍ ഒരു ആണവായുധം വികസിപ്പിക്കുമോ? ലോകത്ത് ഏതെല്ലാം രാജ്യങ്ങളുടെ കൈവശമാണ് ആണവായുധങ്ങള്‍ ഉള്ളത്? ഇസ്രയേലിന്റെ പക്കല്‍ എത്രത്തോളം ആണവായുധങ്ങളുണ്ട്? 

Content Highlights: israel iran nuclear conflict

Continue reading