ശത്രു നൽകിയ ടോംകാറ്റ് ഇന്ന് സൈന്യത്തിൽ പ്രധാനി; ഇറാന്റെ ആകാശം ഭരിക്കുന്ന അമേരിക്കൻ ഫൈറ്ററുകൾ

കുവൈത്തിലെ എണ്ണപ്പാടങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്ന ടോംകാറ്റ് എയര്‍ക്രാഫ്റ്റ്‌ | Photo: Getty Images
കുവൈത്തിലെ എണ്ണപ്പാടങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്ന ടോംകാറ്റ് എയര്‍ക്രാഫ്റ്റ്‌ | Photo: Getty Images

ദീർഘകാല ശത്രുതയാണ് അമേരിക്കയും ഇറാനും തമ്മിലുള്ളത്. 1979-ലെ ഇസ്ലാമിക വിപ്ലവം മുതൽ ഏറ്റവും ഒടുവിലെ പ്രക്ഷോഭം വരെ അത് തുടരുകയും ചെയ്തു. എന്നാൽ, ശക്തമായ സൗഹൃദം നിലനിന്നിരുന്നൊരു കാലവും ഇരു രാജ്യങ്ങളുടേയും ചരിത്രത്തിലുണ്ട്.  ഇസ്ലാമിക വിപ്ലവത്തിനും മുൻപ്, ഇറാനിലെ അവസാനത്തെ രാജാവായ മുഹമ്മദ് റെസ ഷാ പഹ്‌ലവിയുടെ കാലത്തായിരുന്നു അത്. ആ പഴയ സൗഹൃദത്തിന്റെ അവശേഷിപ്പായി ഇറാനിലെ ആകാശത്ത് ഇപ്പോഴും അമേരിക്കൻ നിർമിത F-14 ടോംകാറ്റ് ഫൈറ്റർ ജെറ്റുകൾ പറക്കുന്നുണ്ട്. അമേരിക്കയുടെ ഇടപെടൽ ഉണ്ടായാൽ പോലും അവർക്കെതിരേ ഇറാൻ അണിനിരത്തുക ടോംകാറ്റ് ഉൾപ്പെടെയുള്ള സന്നാഹങ്ങളെ ആയിരിക്കും. ഒരുകാലത്ത് യുഎസ് നാവികസേനയുടെ അഭിമാനമായിരുന്ന ഈ വിമാനങ്ങൾ ഇപ്പോൾ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എയർഫോഴ്‌സിന്റെ മാത്രം സ്വന്തമാണ്. തകർക്കപ്പെട്ട നയതന്ത്രബന്ധത്തിന്റെ ഓർമപ്പെടുത്തലായാണ് അവ ഇപ്പോഴും നിലകൊള്ളുന്നത്.

അമേരിക്കയും ഇറാനും ടോംകാറ്റ് വിമാനങ്ങളും

Content Highlights: Explore the fascinating history of Iran`s F-14 Tomcats, a relic of US-Iran friendship, and their remarkable survival against odds. Click to learn more!

Continue reading