ഓപ്പറേഷൻ സിന്ദൂർ വേളയിൽ ഇന്ത്യയുടെ തീസ്ത പ്രഹാർ; ബംഗ്ലാദേശിനും ചൈനയ്ക്കും മുന്നറിയിപ്പ്

DEFENCE
#പി.മുരളീധരന്‍
തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി  ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് കൂടിക്കാഴ്ച നടത്തിയപ്പോൾ | Photo:  ChiefAdviserGoB on X via PTI Photo
തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് കൂടിക്കാഴ്ച നടത്തിയപ്പോൾ | Photo: ChiefAdviserGoB on X via PTI Photo

ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാകിസ്താനെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ പുരോഗമിക്കുമ്പോള്‍ കിഴക്കൻ അതിര്‍ത്തിയില്‍, പശ്ചിമ ബംഗാളിലെ തീസ്ത ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തീസ്ത പ്രഹാര്‍ എന്ന ത്രിദിന സൈനികാഭ്യാസം നടക്കുകയായിരുന്നു. മേയ് എട്ടു മുതല്‍ പത്തുവരെ നടന്ന വന്‍കിട യുദ്ധാഭ്യാസത്തില്‍ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങള്‍ ഗംഭീരമായ ഏകോപനത്തോടെ പങ്കെടുത്തു. അഭ്യാസത്തില്‍ ഫ്യൂച്ച്വറിസ്റ്റിക്കായ നിരവധി ആയുധങ്ങളും സംവിധാനങ്ങളും പരീക്ഷിക്കപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍ പോലെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 'യുദ്ധം'. കരസേനയുടെ അഭിമാനമായ ടി-20യും പിനാക്കാ മിസൈലുകളും ടാങ്ക് വേധ മിസൈലുകളും എ.ഐ നിയന്ത്രിത റോബോട്ടിക് നായ്ക്കളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ദ്രുതവേഗത്തില്‍ ചലിക്കുന്ന പ്ലാറ്റ്ഫോമുകളും അത്യാധുനിക ഡ്രോണുകളും ആശയവിനിമയ സംവിധാനങ്ങളുമൊക്കെ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

ഏതാണ്ട് അതേസമയത്താണ് അമേരിക്കന്‍ വ്യോമസേനയുടെ നാലുദ്യോഗസ്ഥര്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തിയത്. ലോജിസ്റ്റിക്സ് ഡയറക്ടര്‍ ടാര ലിന്‍ സ്ട്രൈഡറായിരുന്നു സംഘത്തെ നയിച്ചത്. പിന്നാലെ അമേരിക്കയില്‍ നിന്നും വലിയൊരു ചരക്കുവിമാനം നിറയെ ആയുധങ്ങള്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മ്യാന്‍മറിലെ രാഘൈന്‍ പ്രവിശ്യ ഭരിക്കുന്ന അരാക്കാന്‍ ആര്‍മിയെ സഹായിക്കാനാണ് അമേരിക്കയുടെ ആയുധങ്ങളെന്ന് കരുതപ്പെടുന്നു. അതുപോലെ, രോഹിംഗ്യ അഭയാര്‍ഥികളെ ബംഗ്ലാദേശിലേക്കും മ്യാന്‍മറിലേക്കും ഇന്ത്യ തിരിച്ചയക്കുന്നതിന് ആക്കംകൂടി. ഇന്ത്യാ-പാക് സംഘര്‍ഷം, ബംഗ്ലാദേശിലെ ആഭ്യന്തര അസ്വസ്ഥതകള്‍, മാസങ്ങളായി തുടരുന്ന മ്യാന്‍മറിലെ ആഭ്യന്തരയുദ്ധം, അരാക്കാന്‍ ആര്‍മിയുടെ മുന്നേറ്റം- തീപ്പൊരി വീണാല്‍ കാട്ടുതീയാവുന്ന സാഹചര്യമാണ് ദക്ഷിണേഷ്യയില്‍ ഇപ്പോഴുള്ളത്. ആ കളിക്കളത്തിലേക്ക് അമേരിക്കയും എത്തുകയാണ്.

Content Highlights: Indias Teesta Prahar Military Exercise, a Message to China and Bangladesh

Continue reading