റഷ്യയെ മറക്കുന്ന ഇന്ത്യയുടെ അമേരിക്കന്‍ പ്രേമം; പ്രതിരോധനയം തിരിച്ചടിക്കുമോ?

പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍| PTI
പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍| PTI

ലോകത്തെ ഏറ്റവും വലിയ പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതിക്കാരാണ് ഇന്ത്യ. പ്രതിരോധ സേനകള്‍ക്ക് ആവശ്യമായ യുദ്ധവിമാനങ്ങള്‍, ആധുനിക സംവിധാനങ്ങള്‍ അങ്ങനെ പലതും ഇപ്പോഴും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. അടുത്തകാലം വരെ ഇന്ത്യന്‍ സേനകളുടെ ആവശ്യങ്ങള്‍ക്കായുള്ള ഇറക്കുമതിക്ക് സോവിയറ്റ് യൂണിയനെയും പിന്നീട് റഷ്യയെയുമാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. പ്രതിസന്ധികാലത്ത് ഇന്ത്യയ്‌ക്കൊപ്പം നിലകൊണ്ട ചരിത്രമുള്ള സോവിയറ്റ് യൂണിയനുമായി പതിറ്റാണ്ടുകള്‍ നീണ്ട തന്ത്രപരമായ സൗഹൃദമാണ് ഇന്ത്യ പുലര്‍ത്തിയിരുന്നത്. എന്നാല്‍, കുറച്ചുകാലമായി സൈനിക സാങ്കേതിക വിദ്യകള്‍ക്കായി റഷ്യയെ അമിതമായി ആശ്രയിക്കുന്ന പരിപാടി ഇന്ത്യ കുറച്ചുകൊണ്ടുവരികയാണ്. റഷ്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് കുറഞ്ഞപ്പോള്‍ അതിന്റെ പ്രയോജനം നേടിയതാകട്ടെ റഷ്യയുടെ വൈരികളായ പാശ്ചാത്യരാജ്യങ്ങളും. ഇന്ത്യയുടെ വിദേശനയവും പ്രതിരോധനയവും റഷ്യയെ കേന്ദ്രീകരിച്ച് രൂപപ്പെട്ടിരുന്നതില്‍നിന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ഇത് വളരെ പെട്ടെന്ന് നടന്ന ഒന്നല്ല. കാലങ്ങളായി ഇന്ത്യ പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്ത് അതിന് വേഗം വര്‍ധിച്ചുവെന്ന് മാത്രം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

2009-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ പ്രതിരോധ ഇറക്കുമതിയുടെ സിംഹഭാഗവും റഷ്യയില്‍ നിന്നായിരുന്നു. ഏതാണ്ട് 75 ശതമാനം. എന്നാല്‍ 2024-ലെ വിവരങ്ങള്‍ പ്രകാരം അത് 36 ശതമാനമായി കുറഞ്ഞു. കുത്തനെയുള്ള ഈ ഇടിവിന് കാരണം ഭരണതലത്തിലെ മാറ്റംകൂടിയാണ്. മോദി സര്‍ക്കാരിന് സൈനിക സാങ്കേതികവിദ്യ റഷ്യയില്‍നിന്ന് വാങ്ങുന്നതിനേക്കാള്‍ താത്പര്യം അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് വാങ്ങുന്നതിനോടാണ്. 

Content Highlights: India`s defense imports are diversifying, moving away from Russia towards Western nations

Continue reading