ആകാശത്ത് വിപ്ലവം, ഭൂമിയില്‍ 'PARKING FULL'; ഈ വിമാനങ്ങളേയൊക്കെ എന്തു ചെയ്യും...!

കണക്കുകൂട്ടലുകള്‍ക്കപ്പുറത്താണ് നമ്മുടെ ആകാശ സഞ്ചാരലോകം. കോവിഡിന്റെ പിടിവിട്ട് രാജ്യങ്ങളെല്ലാം ചിറകു വിരിച്ചു പറന്നു തുടങ്ങിയ കാലത്ത് കരുത്തന്മാരെയെല്ലാം അമ്പരപ്പിച്ച മുന്നേറ്റമായിരുന്നു സിവില്‍ വ്യോമയാന മേഖലയില്‍ ഇന്ത്യ നടത്തിയത്. സമീപകാലത്ത് ലോകം കണ്ട വലിയ രണ്ട് ജംബോ വിമാന പര്‍ച്ചേസുകളിലും ഒപ്പിട്ടത് ഇന്ത്യന്‍ വിമാനക്കമ്പനികളാണ്. ബജറ്റ് എയര്‍ലൈനുകളുടെ ശവപ്പറമ്പെന്ന് പേരുകേട്ട ഇന്ത്യയില്‍ എന്തുകൊണ്ട് ഇങ്ങനെയൊക്കെ എന്ന ചോദ്യത്തിന് സമീപകാലത്തെ കണക്കുകള്‍ ഉത്തരം പറയും. എങ്കിലും പിടികിട്ടാത്ത ചില ചോദ്യങ്ങളുണ്ട്.
Content Highlights: Indian airlines struggle with parking capacity as aircraft orders surge.