ഇന്ത്യന്‍ ജലതന്ത്രം,പാകിസ്താനിലേക്കുള്ള ഒഴുക്ക്‌ നിലയ്ക്കും; 'രവി'യിൽ ഷാപുര്‍ അണക്കെട്ട് യാഥാർത്ഥ്യം

Photo: PTI
Photo: PTI

രവി നദിയിലെ ഷാപുര്‍ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ നദിയില്‍നിന്ന് പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിന് തടയിടാനൊരുങ്ങുകയാണ് ഇന്ത്യ. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ആണ് രവി നദിയില്‍നിന്ന് പാകിസ്താനിലേക്ക് വെള്ളം ഒഴുകുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ഫെബ്രുവരി 25 മുതല്‍ ഇത് ഭാഗികമായി നിലവില്‍ വന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിന്ധു നദീജല കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് അവകാശപ്പെട്ട രവി നദിയില്‍നിന്ന് പാകിസ്താനിലേക്ക് വെള്ളമൊഴുകുന്നത് അവസാനിപ്പിക്കണമെന്ന പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. എന്നാല്‍, ഇന്ത്യയുടെ ഭാഗത്തുനിന്ന് തുടരുന്നത് ജലതീവ്രവാദമാണെന്ന്  പാകിസ്താനിലെ സാമൂഹികസംഘടനകള്‍ പ്രതികരിച്ചു. എന്താണ് ഷാപുര്‍ അണക്കെട്ട് പദ്ധതി? എന്താണ് രവി നദിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം? 

ഷാപൂര്‍ കാണ്ഡി ബാരേജ്-പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്

Content Highlights: India Stops Ravi River Water Flow to Pakistan; How J&K will Benefit

Continue reading