എഫ്-35 വേണോ എസ്.യു-57 വേണോ? അമേരിക്കയോ അതോ റഷ്യയോ ഇന്ത്യയുടെ ചോയ്‌സ്

ഇന്ത്യയ്ക്ക് എഫ് 35 യുദ്ധവിമാനം നല്‍കാമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ വാഗ്ദാനത്തിന് ഇന്ത്യ കൈകൊടുക്കണോ, അതോ റഷ്യന്‍ എസ്.യു-57 യുദ്ധവിമാനമാണോ ഇന്ത്യ പരിഗണിക്കേണ്ടത്? ഇക്കാര്യത്തില്‍ നിരവധി കാര്യങ്ങള്‍ പരിഗണനാ വിഷയങ്ങളാണ്. സാമ്പത്തികം, തന്ത്രപരമായ ബന്ധങ്ങള്‍, മേഖലയിലെ താത്പര്യങ്ങള്‍, ഇന്ത്യയുടെ ദേശീയ താത്പര്യം... അങ്ങനെ നിരവധി വിഷയങ്ങള്‍ ഒരു പ്രതിരോധ ഇടപാടിന് പിന്നിലെ വിഷയങ്ങളാണ്. സ്‌ക്വാഡ്രണ്‍ ശേഷിയില്‍ ഇന്ത്യന്‍ വ്യോമസേന ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ചൈനയേയും പാകിസ്താനെയും നേരിടാന്‍ കുറഞ്ഞത് 42 സ്‌ക്വാഡ്രണെങ്കിലും വേണ്ടതുണ്ട്. എന്നാല്‍ നിലവിലത് 30 സ്‌ക്വാഡ്രണ്‍ എന്ന നിലയിലാണ്.
ആകെ 542 യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്ക്ക് നിലവിലുള്ളത്. ചൈനീസ് വ്യോമസേനയുടെ പക്കല്‍ 2184 യുദ്ധവിമാനങ്ങളുണ്ട്. പാകിസ്താന്റെ പക്കലാകട്ടെ 498 യുദ്ധവിമാനങ്ങളുണ്ടെന്നാണ് കണക്ക്. പാകിസ്താന്‍ അവരുടെ പഴക്കം ചെന്ന യുദ്ധവിമാനങ്ങള്‍ മാറ്റി ചൈനീസ് വിമാനങ്ങള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തദ്ദേശീയ ലഘു യുദ്ധവിമാനമായ 'തേജസ്' നിര്‍മിക്കാന്‍ എന്‍ജിന്‍ ലഭ്യതയില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് സാധിക്കാതിരിക്കുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ കമ്പനിയായ എച്ച്.എ.എല്ലും അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കും തമ്മില്‍ കരാറായി വരുന്നതേയുള്ളു.
Content Highlights: India needs fighter jets urgently. Should it choose the US F-35 or the Russian SU-57?