ചൈനീസ് മുത്തുമാലപൊട്ടിക്കാൻ ഇന്ത്യയുടെ വജ്രഹാരം- ഇന്ത്യൻ മഹാസമുദ്രത്തിലെ മേധാവിത്വമത്സരം കടുക്കുന്നു

#പി. മുരളീധരൻ
നരേന്ദ്രമോദി, ഷി ജിൻപിങ് | Photo: Getty Images
നരേന്ദ്രമോദി, ഷി ജിൻപിങ് | Photo: Getty Images

സമീപകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നിരവധി വിദേശപര്യടനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അദൃശ്യമായ ഒരു ചരടുണ്ട്- വജ്രഹാരം അഥവാ ഡയമണ്ട് നെക്ലസ് എന്നു വിളിക്കപ്പെടുന്ന രാജ്യസുരക്ഷാതന്ത്രം. ചുറ്റും താവളങ്ങളുണ്ടാക്കി ഇന്ത്യയെ ശ്വാസം മുട്ടിക്കാൻ വർഷങ്ങൾ കൊണ്ട് ചൈന കെട്ടിപ്പടുത്ത മുത്തുമാലയെ (സ്ട്രിങ് ഓഫ് പേൾസ്) അപ്രസക്തമാക്കാൻ ഇന്ത്യ വിളക്കിയെടുക്കുന്ന വജ്രായുധമാണതെന്ന് കരുതപ്പെടുന്നു.

ഹയ്‌നാനിൽ തുടങ്ങി ദക്ഷിണ ചൈനാ കടൽ, ബംഗാൾ ഉൾക്കടൽ വഴി പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ജിബൂട്ടി, ഗ്വാദർ, ഹമ്പൻതോട്ട എന്നിവ വരെ നീളുന്ന തുറമുഖങ്ങളുടെയും സൈനിക താവളങ്ങളുടെയും വാണിജ്യകേന്ദ്രങ്ങളുടെയും ശൃംഖല ബീജിങ് നിർമിച്ചെടുത്തിട്ടുണ്ട്. ഒറ്റനോട്ടത്തിൽ സാധാരണ തുറമുഖങ്ങളോ സാമ്പത്തിക പദ്ധതികളോ ആയി തോന്നുന്ന ഇതിലെ ഓരോ കണ്ണിയും ഇന്ത്യയുടെ അതിർത്തികൾക്ക് ചുറ്റുമുള്ള ചൈനയുടെ തന്ത്രപരമായ സ്വാധീനം വർദ്ധിപ്പിക്കും. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിശാലമായ നീലജലരാശിയിലെ മേധാവിത്വത്തിനായി നടക്കുന്ന ഭൗമരാഷ്ട്രീയ കിടമത്സരത്തിൽ ചൈനയുടെ അപ്രമാദിത്വം ഉണ്ടാകാനുള്ള സാഹചര്യത്തെ തടയാനാണ് ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമൊത്ത് യുഎസ് ക്വാഡ് എന്ന ചതുർരാഷ്ട്രസഖ്യമുണ്ടാക്കിയത്. നിലവിലെ സാഹചര്യത്തിൽ അതിന്റെ പ്രസക്തി സംശയാസ്പദമാണെങ്കിലും.

Content Highlights: India's 2026 'Diamond Necklace' strategy counters China's influence in the Indian Ocean.

Continue reading