മൂന്ന് സഹോദരന്മാരിലൊരാൾ', പാകിസ്താനുമായുള്ള കൂട്ട് തിരിച്ചടിയായി; ഇന്ത്യയുടെ പിണക്കം മാറ്റാൻ അസർബൈജാൻ

ബിഷ്‌കെക്കിൽ നടന്ന എസ്‌സി‌ഒ (SCO) ഉച്ചകോടിക്കിടയിൽ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയപ്പോൾ | @narendramodi
ബിഷ്‌കെക്കിൽ നടന്ന എസ്‌സി‌ഒ (SCO) ഉച്ചകോടിക്കിടയിൽ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയപ്പോൾ | @narendramodi

റെ സങ്കീർണമായ രാഷ്ട്രീയ നീക്കങ്ങളാണ് ദക്ഷിണ കോക്കസസിൽനിന്ന് വരുന്നത്. ഇന്ത്യയുടെ എതിർപക്ഷത്ത് നിന്നിരുന്ന അസർബൈജാൻ എന്ന രാജ്യം ഇപ്പോൾ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളിലാണെന്നാണ്‌ പുതിയ വാർത്ത. കിർഗിസ്താനിലെ ബിഷ്‌കെകിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ (SCO) അനുബന്ധമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയെവും  ഉഭയകക്ഷി ചർച്ച നടത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ശീതയുദ്ധത്തിന്റെ മഞ്ഞിന് കനം കുറഞ്ഞുതുടങ്ങിയെന്ന സൂചനകൾ വന്നുതുടങ്ങിയത്.

അസർബൈജാന്റെ കൂട്ടുകക്ഷികളായ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, തുർക്കി പ്രസിഡന്റ് റജബ്‌ ത്വയ്യിബ്‌ ഉർദുഗാൻ എന്നിവരും പങ്കെടുത്ത ചർച്ചാവേദിയിലാണ് ഈ സുപ്രധാന കൂടിക്കാഴ്ച നടന്നത് എന്നതാണ് ശ്രദ്ധേയം. ഈ മാറ്റം വളരെ പെട്ടെന്ന് ഉണ്ടായതല്ല. മറിച്ച് മേഖലയിൽ ഇന്ത്യ നടത്തിയ ശ്രദ്ധാപൂർവമായ ഇടപെടലുകലുടെ ഫലമാണെന്നു പറയാം. പരമ്പരാഗതമായി തുർക്കിയുടെയും റഷ്യയുടെയുമൊക്കെ നിരന്തര ഇടപെടലുണ്ടായിരുന്ന മേഖലയിലാണ് ഇന്ത്യയുടെ രംഗപ്രവേശം സ്ഥിതിഗതികളെ മാറ്റിമറിച്ചത്.

Content Highlights: India and Azerbaijan are reshaping their diplomatic relations, moving from past tensions to potential cooperation in trade, energy, and regional stability.

Continue reading