നാല് യുദ്ധങ്ങള്‍; ലോകം ഭീതിയോടെ നോക്കുന്ന അഭയാര്‍ഥി പ്രവാഹങ്ങള്‍

സുഡാനിലെ കര്‍തൂം അതിര്‍ത്തിയില്‍ തുടക്കവും ഒടുക്കവും കാണാത്ത നീണ്ടുനീണ്ടു പോവുന്ന മനുഷ്യവരികള്‍ക്കിടയില്‍ സമീറ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മൂന്നു വയസ്സുകാരന്‍ മകന്‍ ഒന്നുമറിയാതെ തോളത്തുറങ്ങുന്നുണ്ട്. തന്റെ പൊടിപിടിച്ച മുഖമുയര്‍ത്തി സമീറ വരികള്‍ക്ക് മുന്നിലേക്ക് നോക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആ നോട്ടം എവിടെയുമെത്തുന്നില്ല. എപ്പോഴാണ് തങ്ങള്‍ക്ക് മുന്നിലെ അതിര്‍ത്തിവേലികള്‍ തുറക്കുക എന്നതിനപ്പുറം വിശപ്പിനേയും ദാഹത്തേയും മറന്നുപോയ ദിവസങ്ങള്‍. ഇത് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്നും പിഴുതെറിയപ്പെട്ട സമീറയുടെ മാത്രം കാഴ്ചയാണ്. യുദ്ധം ബാക്കിവെച്ചവരുടെ പ്രതീകം. സുഡാന് അപ്പുറം ഗാസ, യുക്രൈന്‍, യെമെന്‍ ഇവിടങ്ങളിലെല്ലാം കഴിഞ്ഞ കുറേക്കാലമായി തുടര്‍ന്ന് വരുന്ന യുദ്ധങ്ങള്‍ പിഴുതെറിഞ്ഞ മനുഷ്യരെക്കുറിച്ച് കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കി. ഇത് ചൂണ്ടിക്കാട്ടുന്നത് രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണ് ഈ നാലിടങ്ങളിലും ഉണ്ടായിരിക്കുന്നത് എന്നാണ്. ഇത് ഏതെങ്കിലുമൊരു രാജ്യത്തിന്റെ അവസ്ഥയല്ല. യുദ്ധം ഈ ഭൂമിയെ മാറ്റിവരച്ചതിന്റെ നേര്‍ക്കാഴ്ചയാണ്.
സുഡാനെ മനപ്പൂര്‍വം കണ്ടില്ലെന്ന് നടിക്കുന്ന ലോകരാജ്യങ്ങള്‍
Content Highlights: Explore the devastating global refugee crisis affecting millions. Learn about the displacement from Sudan, Gaza, Ukraine, and Yemen, and the urgent need for humanitarian aid.