ജനകീയ പ്രതിഷേധത്തിൽ മുങ്ങി ഫ്രാൻസും; മക്രോണിന്റെ ഭാവി തുലാസിലോ?എന്താണ് ബ്ലോക്ക് എവരിതിങ്?

ഇമ്മാനുവൽ മാക്രോണ്‍ | Getty Images
ഇമ്മാനുവൽ മാക്രോണ്‍ | Getty Images

ജനകീയ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് ഫ്രാന്‍സും. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധം താൽക്കാലികമായി കെട്ടടങ്ങിയെങ്കിലും ശമിച്ചിട്ടില്ല. ദിവസങ്ങൾക്കുള്ളിൽ അടുത്ത ഘട്ടം ആരംഭിക്കുമെന്നാണ് സൂചനകൾ.  രാജ്യവ്യാപക പ്രതിഷേധത്തെ നേരിടാന്‍ പ്രസിഡന്റ് മക്രോണിന്റെ സര്‍ക്കാര്‍ ഒരു ലക്ഷത്തോളം പോലീസുകാരെയാണ് വിന്യസിച്ചത്. നൂറുകണക്കിനാളുകളെ അറസ്റ്റും ചെയ്തു. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഭരണത്തിനും സര്‍ക്കാര്‍ പദ്ധതിയിടുന്ന ബജറ്റ് വെട്ടിച്ചുരുക്കലിനും നേരേയായിരുന്നു ജനകീയ പ്രക്ഷോഭം. ബ്ലോക്ക് എവരിതിങ് എന്ന ലേബലിന് കീഴില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. കഴിഞ്ഞദിവസം രാജിവെച്ച പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റുവിന്റെ ചെലവുചുരുക്കല്‍ പദ്ധതിക്കെതിരേയാണ് പ്രസ്ഥാനം പ്രക്ഷോഭത്തിന് ആഹ്വാനംചെയ്തത്. ബെയ്‌റുവിന്റെ രാജിക്ക് ശേഷവും പ്രതിഷേധം കെട്ടടങ്ങിയില്ല. ഗതാഗതം തടസ്സപ്പെടുത്തിയും പൊതുമുതലുകള്‍ നശിപ്പിച്ചും പ്രതിഷേധം മുന്നോട്ടുപോവുന്നത് രാഷ്ട്രീയ പ്രതിസന്ധിയും സൃഷ്ടിച്ചിരിക്കുന്നു. ആരാണ് ബ്ലോക്ക് എവരിതിങ്? എന്താണ് ഫ്രാന്‍സില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന് പിന്നിലെ കാരണം? മക്രോണിന്റെ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണോ? 

എന്താണ് ബ്ലോക്ക് എവരിതിങ്?

Content Highlights: france block everything protest

Continue reading