ബന്ധുവിനുവേണ്ടിയുള്ള ശുപാര്‍ശ നടക്കാത്തതാണ് ആര്‍.ബി.ശ്രീകുമാറിന്റെ വൈരാഗ്യത്തിന് കാരണം-നമ്പി നാരായണൻ

ഐ.എസ്.ഐ.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചതിനു പിന്നില്‍ ആഭ്യന്തരവും ബാഹ്യവുമായ രണ്ടു ഗൂഢാലോചനകളുണ്ടായിരുന്നിരിക്കണമെന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും താഴെയിറക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളില്‍ നടന്ന ഗൂഢാലോചനയും ഇന്ത്യ റഷ്യയില്‍ നിന്നും ക്രയോജനിക് സാങ്കേതികവിദ്യ കരസ്ഥമാക്കാതിരിക്കാനുള്ള അമേരിക്കന്‍ ഗൂഢാലോചനയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായ മൊഴിയിലാണ് ഇതുള്ളത്.
1991-ല്‍ ഐ.എസ്.ഐ.ആര്‍.ഒ റഷ്യയുമായി ക്രയോജനിക് കരാറില്‍ ഒപ്പുവെക്കുമ്പോള്‍ താനായിരുന്നു പ്രോജക്ട് ഡയറക്ടര്‍. അന്ന് ഐ.എസ്.ഐ.ആര്‍.ഒ ഇറക്കിയ ആഗോള ടെന്‍ഡറില്‍ പങ്കെടുത്തത് റഷ്യയും ഫ്രാന്‍സും അമേരിക്കയുമായിരുന്നു. കെ.വി.ഡി 1 എന്നു പേരുള്ള റഷ്യന്‍ എഞ്ചിന്‍ ഗുണനിലവാരത്തില്‍ മറ്റു രണ്ടു രാജ്യങ്ങളുടേതിനെക്കാള്‍ വളരെ മുന്നിലായിരുന്നു. അമേരിക്കയും ഫ്രാന്‍സും ക്വോട്ട് ചെയ്തത് യഥാക്രമം 935 ഉം 932 ഉം കോടി രൂപ വീതമായിരുന്നു. റഷ്യയുടേതാകട്ടെ, വെറും 235 കോടി രൂപയും. സ്വാഭാവികമായും റഷ്യയുമായുള്ള കരാര്‍ ഒപ്പിട്ടു. ഇതിലെ നിരാശ അമേരിക്കക്കാരും ഫ്രഞ്ചുകാരും തന്നെ അറിയിക്കുകയും ചെയ്തു- മൊഴിയില്‍ നമ്പി പറയുന്നു.
Content Highlights: nambi narayanan, isro espionage case cryogenic rocket engine, cbi, k karunakaran, rb sreekumar