ബ്ലാക്ക് ബുക്കിലെ പേരുകളും ലോലിത എക്‌സ്പ്രസിലെ യാത്രികരും; ഉള്ളുകിടുങ്ങി വരേണ്യ ബാലപീഡകര്‍

കുപ്രസിദ്ധ ബാലപീഡകന്‍ ജെഫ്രി എപ്സ്റ്റീന്‍ 2019-ല്‍ ജയിലില്‍ വെച്ചു മരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഇടപാടുകാരുടെ പട്ടിക (എപ്സ്റ്റീന്‍സ് ലിസ്റ്റ്) സംബന്ധിച്ച വിവാദങ്ങളും അഭ്യൂഹങ്ങളും അടങ്ങുന്നേയില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികത്തൊഴിലിന് ഉപയോഗിക്കുകയും അതിനായി മനുഷ്യക്കടത്തു നടത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായിരുന്നു അയാള്‍. അങ്ങനെയൊരു ലിസ്റ്റില്ലെന്ന് അമേരിക്കയിലെ നീതിന്യായ വകുപ്പും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞെങ്കിലും പൊതുജനം അതു വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല. അതിനു കാരണം, ഇതിനകം പുറത്തുവന്ന വെളിപ്പെടുത്തലുകളും നിയമനടപടികളും തന്നെ..
Content Highlights: epstein black book unmasking powerful