അവരെ ഞങ്ങള്‍ക്ക് വേണ്ടെന്ന് ട്രംപ്, 12 രാജ്യക്കാർക്ക് ട്രംപിന്റെ വിലക്ക്; പണി കിട്ടുന്നതാർക്ക്?

''അവരെ ഞങ്ങള്‍ക്ക് വേണ്ട''- ദേശസുരക്ഷയ്ക്ക് കടുത്തഭീഷണിയെന്ന് ആരോപിച്ച് വിവിധ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് യു.എസില്‍ സമ്പൂര്‍ണ പ്രവേശനവിലക്കേര്‍പ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അപകടകാരികളായ വിദേശികളില്‍നിന്ന് യു.എസ് പൗരര്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തുകയാണ് വിലക്കിന്റെ ലക്ഷ്യമെന്നാണ് ട്രംപിന്റെ വാദം. യുഎസിന്റെയും അവിടത്തെ ജനങ്ങളുടെയും സുരക്ഷയും താത്പര്യവും മുന്‍നിര്‍ത്തി താന്‍ പ്രവര്‍ത്തിക്കുമെന്നും ഉത്തരവില്‍ ഒപ്പുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള 12 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഇതിന് പുറമേ ഏഴ് രാജ്യങ്ങളിലെ പൗരര്‍ക്ക് യുഎസ് സന്ദര്‍ശിക്കുന്നതില്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. കൊളറാഡോ സംസ്ഥാനത്ത് ഒരു ഈജിപ്ഷ്യന്‍ പൗരന്‍ നടത്തിയ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് കര്‍ശനമായ യാത്രാ വിലക്കും ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്.
ജനുവരി 20-ന് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുപ്രകാരം യു.എസ്. ആഭ്യന്തരസുരക്ഷാ മന്ത്രാലയവും ദേശീയ രഹസ്യാന്വേഷണവിഭാഗവും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. യു.എസിനെതിരേ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന രാജ്യങ്ങളെക്കുറിച്ച് പഠിക്കാനും അവിടെനിന്നുള്ള പൗരര്‍ക്ക് പ്രവേശനമനുവദിക്കുന്നത് ദേശസുരക്ഷയെ ബാധിക്കുമോയെന്ന് പരിശോധിക്കാനുമായിരുന്നു ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. നേരത്തെ 2017 ജനുവരിയില്‍ ആദ്യസര്‍ക്കാരിന്റെ കാലത്ത് ഏഴ് മുസ്‌ലിം ഭൂരിപക്ഷരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ട്രംപ് യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു. അന്നത് വലിയ നിയമപോരാട്ടത്തിലാണ് അവസാനിച്ചത്. രണ്ടാം തവണ അധികാരത്തിലെത്തിയപ്പോഴും സമാനമായ നടപടിയാണ് ട്രംപ് സ്വീകരിച്ചത്. പക്ഷേ ഇത്തവണ കൂടുതല്‍ പഴുതടച്ചാണ് ഉത്തരവ് പുറത്തിറക്കിയത്. ആര്‍ക്കെല്ലാമാണ് അമേരിക്ക യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ? എന്തുകൊണ്ടാണ്
യാത്രാ നിരോധനം? ആര്‍ക്കെല്ലാമാണ് ഇതില്‍ ഇളവുകളുള്ളത് ?
Content Highlights: Donald Trumps new travel ban 19 countries affected