പിന്‍ഗാമിയുണ്ടാകുമെന്ന് ദലൈലാമ, അനുവദിക്കില്ലെന്ന് ചൈന; ടിബറ്റിന് ഇനി രണ്ട് ദലൈലാമയോ?

പതിനാലാം ദലൈലാമ ടെന്‍സിന്‍ ഗ്യാറ്റ്‌സോ | Photo: Money SHARMA / AFP
പതിനാലാം ദലൈലാമ ടെന്‍സിന്‍ ഗ്യാറ്റ്‌സോ | Photo: Money SHARMA / AFP

ടിബറ്റന്‍ ബുദ്ധമത വിശ്വാസികളുടെ ദീര്‍ഘകാല ആശങ്കകള്‍ക്ക് ഒടുവില്‍ താത്കാലിക പരിഹാരം! വിശ്വാസികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് തനിക്ക് പിന്‍ഗാമിയുണ്ടാകുമെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ പ്രഖ്യാപിച്ചു. മരണശേഷം തനിക്കൊരു പിന്‍ഗാമി ഉറപ്പായും ഉണ്ടാകുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തോടെ ടിബറ്റന്‍ ബുദ്ധമതത്തിന്റെ പാരമ്പര്യത്തിന് തുടര്‍ച്ചയുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായി. ദലൈലാമ പ്രസ്ഥാനം തുടരുമെന്നും 2011-ല്‍ ധർമശാലയില്‍ രൂപവത്കരിച്ച പ്രവാസ സര്‍ക്കാരായ ഗാഡെന്‍ ഫോദ്രാങ്ങിന് മാത്രമേ ദലൈലാമയെ തിരഞ്ഞെടുക്കാന്‍ അധികാരമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. 'മറ്റാര്‍ക്കും ഈ വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ല' എന്നാണ് ചൈനയെ ലക്ഷ്യമിട്ടുകൊണ്ട് ദലൈലാമ പ്രഖ്യാപിച്ചത്. 

Content Highlights: Dalai Lama Announces Successor, Defying China

Continue reading