ചെറുദ്വീപുകളും പാറക്കെട്ടുകളും..! ‘സെന്‍കാക്കു’വിനെച്ചൊല്ലി ചൈനയും ജപ്പാനും യുദ്ധത്തിലേക്കോ?

സെൻകാകു ദ്വീപ് | Photo: mofa.go.jp/senkaku
സെൻകാകു ദ്വീപ് | Photo: mofa.go.jp/senkaku

കിഴക്കന്‍ ചൈന കടലില്‍ ചൈനയും ജപ്പാനും മുഖാമുഖം! ജപ്പാന്റെ അധീനതയിലുള്ള സെന്‍കാകു (Senkaku) ദ്വീപുകള്‍ക്കു സമീപം ചൈനീസ് തീരരക്ഷാസേനയുടെ റോന്ത് ചുറ്റലാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. അവകാശം ഉറപ്പാക്കാനുള്ള റോന്തുചുറ്റല്‍ എന്ന പ്രഖ്യാപനത്തോടെയായിരുന്നു ചൈനീസ് തീരരക്ഷാസേനയുടെ പ്രകോപനം. അതേസമയം, രണ്ട് ചൈനീസ് തീരസംരക്ഷണ കപ്പലുകള്‍ തടയുകയും തങ്ങളുടെ പ്രദേശത്ത് നിന്ന് പുറത്താക്കുകയും ചെയ്തതായാണ് ജപ്പാന്‍ അവകാശപ്പെടുന്നത്. കിഴക്കന്‍ ചൈനാക്കടലില്‍ സ്ഥിതിചെയ്യുന്ന ഏതാനും അഗ്‌നിപര്‍വ്വത ദ്വീപുകളെയും പാറക്കെട്ടുകളെയും ചൊല്ലി ചൈനയും ജപ്പാനും തര്‍ക്കം തുടങ്ങിയിട്ട് കാലമേറെയായി. ജപ്പാന്‍കാര്‍ സെന്‍കാകു എന്നുവിളിക്കുന്ന ദ്വീപസമൂഹത്തെ ഡിയാവോയു എന്നാണ് ചൈന വിളിക്കുന്നത്. ജപ്പാന്റെ അധീനതയിലുള്ള ഈ ദ്വീപുകള്‍ക്കുമേല്‍ ചൈനയും തായ്വാനും ഒരേപോലെ അവകാശമുന്നയിക്കുന്നുണ്ട്.

ചൈന തങ്ങളുടെ ഭാഗമെന്ന് അവകാശപ്പെടുന്ന സ്വയംഭരണപ്രദേശമായ തായ്‌വാനെക്കുറിച്ച് ജാപ്പനീസ് പ്രധാനമന്ത്രി സനായെ താകായീച്ചി നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതോടെയാണ് മേഖലയിൽ സംഘര്‍ഷം ഉടലെടുത്തത്. ജനാധിപത്യപരമായി ഭരണം നടക്കുന്ന തായ്‌വാനെ ചൈന ആക്രമിച്ചാല്‍ ജപ്പാന്‍ സൈനികമായി നേരിടുമെന്നാണ് താകായീച്ചി (Sanae Takaichi) ജാപ്പനീസ് പാര്‍ലമെന്റില്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ ചൈന ജാപ്പനീസ് സ്ഥാനപതിയെ വിളിച്ചുവരുത്തിയിരുന്നു. ജപ്പാനിലേക്ക് യാത്രചെയ്യരുതെന്ന് ചൈനീസ് പൗരര്‍ക്ക് മുന്നറിയിപ്പുനല്‍കുകയും ചെയ്തു. പിന്നാലെയാണ് സെന്‍കാകുവില്‍ ചൈനയുടെ പ്രകോപനമുണ്ടായത്. എന്താണ് സെന്‍കാകുവിനെച്ചൊല്ലി ചൈനയും ജപ്പാനും തമ്മിലുള്ള പ്രശ്‌നം? എന്തുകൊണ്ടാണ് ഈ ദ്വീപുകള്‍ പ്രാധാന്യം ആര്‍ഹിക്കുന്നത്?

Content Highlights: Tensions rise in the East China Sea over the Senkaku/Diaoyu Islands. Explore the historical claims and recent escalations between China and Japan.

Continue reading