ഇറാന്റെ സമ്മർദവും ഇന്ത്യയുടെ മൗനവും സഖ്യത്തിലെ വിള്ളലും; യുദ്ധം ബ്രിക്സിന് അഗ്നിപരീക്ഷയോ?

റിയോ ഡി ജനൈറോയിൽ നടന്ന പതിനേഴാമത് വാർഷിക ബ്രിക്സ് ഉച്ചകോടിയിൽ ലോക നേതാക്കൾ  | Photo: Silvia Izquierdo/ AP
റിയോ ഡി ജനൈറോയിൽ നടന്ന പതിനേഴാമത് വാർഷിക ബ്രിക്സ് ഉച്ചകോടിയിൽ ലോക നേതാക്കൾ | Photo: Silvia Izquierdo/ AP

ലോകരാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി വളരാൻ ശ്രമിക്കുന്ന ‘ബ്രിക്സ്’ (BRICS) ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അന്താരാഷ്ട്ര വേദിയിൽ പാശ്ചാത്യേതര ശക്തികളുടെ കരുത്തുറ്റ ശബ്ദമായി സ്വയം അടയാളപ്പെടുത്തിയ ‘ബ്രിക്സ്’ അതിന്റെ നിലനിൽപ്പുതന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലാണ്. അമേരിക്കൻ- പാശ്ചാത്യ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ഒരു ലോകക്രമം സ്വപ്നം കാണുന്ന ‘ബ്രിക്സ്’ രാജ്യങ്ങൾക്ക്, പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം കടുക്കുമ്പോൾ ഒരു ഏകീകൃത നിലപാട് സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രസ്താവനകൾക്കപ്പുറം ഒന്നും ചെയ്യാൻ കൂട്ടായ്മക്കോ അതിന്റെ അംഗരാജ്യങ്ങൾക്കോ സാധിച്ചിട്ടുമില്ല.

ലോകത്തിന് ബദൽ നേതൃത്വം നൽകാൻ തങ്ങൾ പ്രാപ്തരാണോ എന്ന വലിയ ചോദ്യത്തിന് ഉത്തരം നൽകേണ്ട ബാധ്യത ഈ കൂട്ടായ്മയ്ക്കുണ്ട്. 2024-ൽ ഇറാന്റെയും ചില അറബ് രാജ്യങ്ങളുടെയും കടന്നുവരവോടെ ‘ബ്രിക്സ്’ വിപുലപ്പെട്ടെങ്കിലും ഈ അംഗബലം സഖ്യത്തിനുള്ളിലെ ആഭ്യന്തരഭിന്നത വർധിപ്പിക്കുന്നു. ഇസ്രയേലിന്റെ സൈനിക ഇടപെടലുകളും ഇറാന്റെ തിരിച്ചടികളും മേഖലയെ അസ്ഥിരപ്പെടുത്തുമ്പോൾ, വെറുമൊരു സാമ്പത്തിക കൂട്ടായ്മ എന്നതിനപ്പുറം നയതന്ത്രതലത്തിൽ നിർണ്ണായകമായ  ഇടപെടൽ നടത്താൻ ബ്രിക്സിന് സാധിക്കുമോ? അംഗരാജ്യങ്ങളുടെ പരസ്പരവിരുദ്ധമായ താത്പര്യങ്ങളും യുഎസുമായുള്ള തന്ത്രപരമായ ബന്ധങ്ങളും ഈ പരീക്ഷണകാലത്ത് ബ്രിക്സിനെ എവിടെ എത്തിക്കും?

Continue reading