6500കോടി ഡോളറിന്റെ തട്ടിപ്പ്, ശിക്ഷ 150 കൊല്ലം തടവ്, ഒടുവില്‍ ജയിലില്‍ വച്ച് മരണം-ആരാണ് ബേണി മേഡോഫ്

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്. വന്‍ലാഭം വാഗ്ദാനം ചെയ്ത്, നൂറ്റിയിരുപത്തേഴ് രാജ്യങ്ങളില്‍നിന്നുള്ള പതിനായിരക്കണക്കിന് നിക്ഷേപകരില്‍നിന്ന് തട്ടിയെടുത്തത് 20 ബില്യന്‍ ഡോളര്‍. ഒടുവില്‍ കുറ്റം തെളിഞ്ഞതോടെ 150 കൊല്ലം തടവ് ശിക്ഷ, ജയിലില്‍ കിടന്ന് മരണം. പറഞ്ഞുവരുന്നത് അമേരിക്ക കണ്ട, ഏറ്റവും കുശാഗ്രബുദ്ധിക്കാരനായ സാമ്പത്തിക കുറ്റവാളി ബെര്‍ണാഡ് ലോറന്‍സ് മേഡോഫ് എന്ന ബേണി മാഡോഫിനെ കുറിച്ചാണ്. മേഡോഫിന്റെ തട്ടിപ്പിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം ഡിസംബര്‍ 30-ന് പൂര്‍ത്തിയായതായി യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. തട്ടിപ്പ് പുറത്തെത്തി 16 കൊല്ലം കഴിയുമ്പോഴാണ് നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാകുന്നത്.
ആരാണ് ബേണി മേഡോഫ്
Content Highlights: bernie madoff us financial criminal