എണ്ണക്കള്ളക്കടത്തും ഇറക്കുമതിയും പതിവാക്കിയ പാകിസ്താൻ; ട്രംപ് പറഞ്ഞ 'ഭീമൻ എണ്ണശേഖരം' കള്ളമോ നാടകമോ?

ഡൊണാൾഡ് ട്രംപ് | Photo: Getty Images
ഡൊണാൾഡ് ട്രംപ് | Photo: Getty Images

പാകിസ്താനിലെ എണ്ണപ്പാടങ്ങളുടെ വികസനം ലക്ഷ്യമാക്കി ഒപ്പിട്ട യുഎസ്-പാകിസ്താന്‍ വ്യാപാരക്കരാറിനെ ചരിത്രപരമെന്നാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് വിശേഷിപ്പിച്ചത്. അമേരിക്കയ്ക്കും പാകിസ്താനും ഇടയിലെ ബന്ധം ശക്തിപ്പെടുത്താന്‍ പുതിയ കരാര്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. പാകിസ്താനിലെ 'വമ്പിച്ച എണ്ണശേഖരം' വികസിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നാണ് കരാറിനെക്കുറിച്ച് ട്രംപ് പറഞ്ഞത്. അതേസമയം, പാകിസ്താനിലെ 'എണ്ണപ്പാടങ്ങള്‍' എന്ന് ട്രംപ് ഉദ്ദേശിച്ചത് എവിടെയുള്ളതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഈ എണ്ണപങ്കാളിത്തത്തിന് നേതൃത്വം നല്‍കാന്‍ ഒരു എണ്ണക്കമ്പനിയെ തിരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് യുഎസ്. ദീര്‍ഘകാലമായി തങ്ങളുടെ തീരത്ത് വലിയ എണ്ണ നിക്ഷേപമുണ്ടെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, അത് ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു നടപടിയിലേക്കും അവരിതുവരെ കടന്നിരുന്നില്ല. എണ്ണമേഖലയില്‍ നിക്ഷേപത്തിനായി കാലങ്ങളായി ശ്രമിച്ചുവരികയുമാണ്. എവിടെയാണെന്ന് പോലും പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ ഭീമന്‍ എണ്ണപ്പാടത്തെ കുറിച്ച് പാകിസ്താന്‍ പറയുമ്പോള്‍ നെറ്റിചുളിക്കുകയാണ് ലോകം. 

പാകിസ്താനുമായി അമേരിക്കയുടെ 'വമ്പൻ' കരാര്‍

Content Highlights: A new US-Pakistan trade deal aims to develop Pakistan`s oil reserves

Continue reading