പാകിസ്താനെ മയക്കുന്ന കറുപ്പ്! അഫ്ഗാനില്‍നിന്ന് ബലൂചിസ്താനിലേക്ക് പോപ്പി കൃഷി കളംമാറ്റുമ്പോള്‍

അഫ്ഗാനിസ്താനിൽ പോപ്പി  വിളവെകുന്നുന്ന തൊഴിലാളികൾ | Photo : Paula Bronstein/Getty Images
അഫ്ഗാനിസ്താനിൽ പോപ്പി വിളവെകുന്നുന്ന തൊഴിലാളികൾ | Photo : Paula Bronstein/Getty Images

ഫ്​ഗാനിസ്താനിലെ പോപ്പി പാടങ്ങള്‍ക്കിപ്പോള്‍ പഴയ പ്രതാപമില്ല. ഒരുകാലത്ത് പോപ്പി പൂത്തു നിന്ന പാടങ്ങളിലൊന്നുമിപ്പോൾ കൃഷിയില്ല. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതോടെ അധികാരത്തില്‍ തിരിച്ചെത്തിയ താലിബാന്‍ രാജ്യത്ത് പോപ്പി കൃഷി നിരോധിച്ചു. അതോടെ അതിര്‍ത്തി കടന്ന പോപ്പി കര്‍ഷകര്‍ പാകിസ്താനിലേക്ക്  കൃഷി വ്യാപിപ്പിച്ചു. പോപ്പി കൃഷിക്ക് വളക്കൂറുള്ള മണ്ണായി മാറുകയാണ് പാകിസ്താന്‍. ഇന്നിപ്പോള്‍ കറുപ്പിന്റെ വിളനിലമാകുകയാണ് ബലൂചിസ്താനും സമീപ പ്രവിശ്യകളും. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ആസ്ഥാനമായ ബലൂചിസ്താൻ‍ പ്രവിശ്യയിൽ കൃഷി വ്യാപിക്കുന്നതിന്റെ തെളിവായി വിശാലമായ പോപ്പി പാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളടക്കം പുറത്തുവിട്ടുകൊണ്ട് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ കറുപ്പിന്റെ 80 ശതമാനത്തിലധികം ഉത്പാദിപ്പിച്ചിരുന്ന അഫ്ഗാനിസ്താനെ മറികടന്ന് പാകിസ്താനിലെ പോപ്പി കൃഷി അതിവേ​ഗം വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 2001-ല്‍ 'പോപ്പിരഹിതം' എന്ന് പ്രഖ്യാപിക്കപ്പെട്ട പാകിസ്താൻ അഫ്ഗാന്‍ കര്‍ഷകരുടെ കൃഷി  വൈദഗ്ദ്ധ്യം, മരുഭൂമിയിലെ ജലസേചന സൗകര്യങ്ങൾ എന്നിവയെല്ലാം ഉപയോ​ഗപ്പെടുത്തിയാണ് ലോകത്തിലെ പ്രാഥമിക കറുപ്പ് ഉത്പാദകരായി മാറുന്നത്.

ലോകത്തെ മയക്കുന്ന കറുപ്പ്! 

Content Highlights: Afghanistan to Balochistan The Shift in Opium Cultivation and Its Implications

Continue reading