കൈകോര്‍ത്ത് മോദിയും ഷീയും പുതിനും, ഒറ്റപ്പെട്ട് പാകിസ്താന്‍; പുതുലോകക്രമത്തിന് തുടക്കം

#പി.മുരളീധരന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷി ജിന്‍പിങ് |ഫോട്ടോ:PTI
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷി ജിന്‍പിങ് |ഫോട്ടോ:PTI

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുതിനും തമ്മിലുളള ഊഷ്മളമായ ആലിംഗനം, ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങിനു മോദി കൈകൊടുക്കുന്നത് (മൂന്നുതവണ കൈകുലുക്കിയെന്നുവരെ 'കണ്ടുപിടിച്ചു'), പുതിന്റെ ഓറസ് ആഡംബരകാറില്‍ ഇരിക്കുന്ന മോദി, ഷീയും മോദിയും പുതിനും തമ്മിലെ സൗഹൃദക്കാഴ്ച, കനത്ത മുഖവുമായി നില്‍ക്കുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ നോക്കുക പോലും ചെയ്യാതെ മുന്നോട്ടുനടക്കുന്ന മോദിയും പുതിനും...

ചൈനയിലെ ടിയാന്‍ജിനില്‍ തിങ്കളാഴ്ച അവസാനിച്ച ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) ഉച്ചകോടിക്ക് തിരശീല വീഴുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചില ചിത്രങ്ങളാണ് ഇവ. മോദിയും ചൈനീസ് പ്രസിഡണ്ടുമായുള്ള ഉഭയകക്ഷിചര്‍ച്ച ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളായ ഇന്ത്യയും ചൈനയും ആഴത്തിലുള്ള ഭിന്നതകള്‍ മാറ്റിവെച്ച് പൂര്‍ണമനസ്സോടെ ഒരുമിച്ചു പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് ഉച്ചകോടിയില്‍ ഉത്തരമായി. അമേരിക്കന്‍ പിഴത്തീരുവകളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം ഒരുമിച്ചു നില്‍ക്കുന്നതാണ് രാജ്യതാല്‍പ്പര്യം എന്ന ബോധ്യം ഇരുരാജ്യങ്ങള്‍ക്കുമുണ്ട്.

Content Highlights: A New World Order India's Role at the SCO Summit Amid Shifting Global Dynamics

Continue reading