തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, ഒ.ജെ. ജനീഷിനെ അറസ്റ്റുചെയ്തു, പോലീസ് ജലപീരങ്കി ഉപയോഗിച്ചു

#ന്യൂസ് ഡെസ്ക്ക്
അഡ്വ. ഒ.ജെ. ജനീഷ്
അഡ്വ. ഒ.ജെ. ജനീഷ്

തൃശ്ശൂർ: സ്വർണക്കൊള്ളയടക്കം വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വൻ സംഘർഷം. പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിനെ അടക്കം പോലീസ് അറസ്റ്റുചെയ്തു.

അൻപതോളം പ്രവർത്തകരാണ് പ്രതിഷേധത്തിലുണ്ടായിരുന്നത്. സ്റ്റേഷനിൽ പോലീസും ജനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ ഉന്തും വാക്കേറ്റവുമുണ്ടായി. മാർച്ചിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമമുണ്ടായതോടെയാണ് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയത്. ഇതോടെ സംഘർഷം കനക്കുകയും പോലീസ് ജലപീരങ്കിയടക്കം ഉപയോഗിക്കുകയും ചെയ്തു. പിന്നാലെ പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.

സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിലേക്കായിരുന്നു മാർച്ച് നടത്തിയത്.

Content Highlights: Youth Congress March in Thrissur Escalates to Clashes; State President Arrested