ആളുകള്‍ നോക്കിനില്‍ക്കെ യുവതി കല്ലടയാറ്റില്‍ ചാടി; തിരച്ചിൽ | VIDEO

പുനലൂര്‍: ആളുകള്‍ നോക്കിനില്‍ക്കെ യുവതി കല്ലടയാറ്റില്‍ ചാടി. പുനലൂരില്‍ ചൊവ്വാഴ്ച 11 മണിയോടെയാണ് സംഭവം. സംരക്ഷിത സ്മാരകമായ തൂക്കുപാലത്തില്‍ നിന്നാണ് യുവതി ആറ്റിലേക്ക് ചാടിയത്.
യുവതി ആറ്റിലേക്ക് ചാടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പാലത്തിലൂടെ നടന്നുചെന്ന് കൈവരിയില്‍നിന്ന് ചാടുന്ന ദൃശ്യമാണ് ലഭ്യമായിട്ടുള്ളത്. ഈസമയം പാലത്തില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. ഇവര്‍ ആരാണെന്ന് വ്യക്തമല്ല. പോലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തുകയാണ്.
തൂക്കുപാലത്തിനോട് ചേര്‍ന്നുള്ള വലിയ പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടി മരിക്കുന്ന സംഭവങ്ങള്‍ പുനലൂരില്‍ ആവര്‍ത്തിക്കുകയാണ്. ഒരാഴ്ച മുന്‍പ് പത്തനാപുരം തലവൂര്‍ സ്വദേശിയായ 56-കാരന്‍ വലിയ പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു.