വിജയത്തിന്റെ രാജശില്പി വേണുഗോപാൽ, സതീശന് മികച്ച ഭരണം കാഴ്ചവെക്കാനാകട്ടെ- വെള്ളാപ്പള്ളി

#ന്യൂസ് ഡെസ്ക്
വെള്ളാപ്പള്ളി നടേശൻ | Photo: Mathrubhumi
വെള്ളാപ്പള്ളി നടേശൻ | Photo: Mathrubhumi

ആലപ്പുഴ: നിയസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിന്റെ രാജശിൽപി കെ.സി. വേണുഗോപാലാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ ആളുകൊണ്ടും അർത്ഥംകൊണ്ടും നയരൂപീകരത്തിലും തന്ത്രങ്ങളിലുമെല്ലാം സ്വാധീനം ചെലുത്താൻ കെ.സി. വേണുഗോപാലിന് സാധിച്ചിട്ടുണ്ട്. സമ്പത്തുകൊണ്ടായാലും ബുദ്ധികൊണ്ടായാലും വിജയത്തിന്റെ പ്രധാന ശില്പി വേണുഗോപാലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വമ്പൻ വിജയമാണ് കോൺഗ്രസിന്. പ്രതീക്ഷിച്ച ജയം എൽഡിഎഫിന് ലഭിച്ചില്ല. ഞാൻ അന്ന് പറഞ്ഞത്, 'പിണറായി ഭരണത്തിൽ വരാൻ ആഗ്രഹിക്കുന്നവനാണ് ഞാൻ' എന്നായിരുന്നു. അത് നടക്കുമോ ഇല്ലയോ എന്നല്ല. ഏതായാലും നടന്നില്ലെന്ന് മാത്രമല്ല, 102 സീറ്റിൽ ജയിക്കാൻ യുഡിഎഫിന് സാധിച്ചു. രമേശൻ ആയാലും വി.ഡി. സതീശൻ ആയാലും വേണുഗോപാലായാലും ഒരേമനസ്സോടെ യുഡിഎഫിനെ നയിച്ച് ഭരണം പിടിച്ചെടുക്കാനുള്ള പരിശ്രമം നടത്തി. ഘടകകക്ഷികളും സജീവമായി സഹകരിച്ചു. അവർ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം നേടാൻ യുഡിഎഫിന് സാധിച്ചു. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഭരണംകാഴ്ചവെക്കാൻ വി.ഡി. സതീശന് സാധിക്കട്ടെ എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Content Highlights: Vellappally Natesan acknowledges UDF's significant 102-seat majority in the 2026 elections., KC Venugopal identified as the key strategist and architect behind the UDF victory., Recognition of the collective effort by VD Satheesan and UDF coalition partners., Vellappally expresses hope for a social justice-oriented administration under the new leadership.