വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ല; പിന്തുണയുമായി ഹിന്ദു ഐക്യവേദി

#സ്വന്തം ലേഖിക
കെ.പി. ശശികല വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു
കെ.പി. ശശികല വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

മലപ്പുറം: എസ്എൻഡിപി അധ്യക്ഷൻ ​വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിൽ പിന്തുണയുമായി ഹിന്ദു ഐക്യവേദി. വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല വ്യക്തമാക്കി. മലപ്പുറത്തുനടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. 

സത്യം പറഞ്ഞതിന്റെ പേരിൽ ആരും ക്രൂശിക്കപ്പെടരുതെന്നുള്ളതുകൊണ്ടാണ്  ഹൈന്ദവവേദിയുടെ അവിഭാജ്യഘടകമായ വെള്ളാപ്പള്ളിയ്ക്ക് ശക്തമായ പിന്തുണയുമായി തങ്ങൾ വാർത്താസമ്മേളനം നടത്തുന്നതെന്നും അവർ പറഞ്ഞു. മലപ്പുറത്ത് ഹിന്ദുക്കൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞതിലും അപ്പുറമാണ് വിവേചനം നിലവിലുള്ളതെന്നും ശശികല പറഞ്ഞു. മലപ്പുറം വേറെ രാജ്യമെന്നതാണ് സത്യം. മാപ്പിളലഹളയെ അതിജീവിച്ചവർ വ്യക്തിപരമായ പ്രശ്നങ്ങൾ പറഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.  

ഹൈന്ദവ സമൂഹത്തിൻ്റെ അവസ്ഥ പഠിക്കാൻ കമ്മിഷനെ നിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിൽ പക്ഷപാതം ഉണ്ടായിട്ടുണ്ടെന്നും  മുസ്ലിം ലീഗ് ആണ് വിദ്യാഭാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നതെന്നും പറഞ്ഞ ശശികല യാഥാർഥ്യം പുറത്ത് വരാതിരിക്കാൻ പുകമറ സൃഷ്ടിക്കുന്നുെവന്നും കൂട്ടിച്ചേർത്തു. 

Content Highlights: Hindu Aikya Vedi backs Vellapally Natesan`s controversial Malappuram statement