ഹോട്ടൽ ലൈസൻസിന് കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ

മലപ്പുറം: തിരൂരങ്ങാടിയിൽ പുതുതായി തുടങ്ങിയ രണ്ട് ഹോട്ടലുകൾക്ക് മുൻസിപ്പാലിറ്റി ലൈസൻസ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. എസ്. ശ്രീജിയാണ് പിടിയിലായത്.
ട്രാപ്പ് ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിത്. ലൈസൻസിനായി ഹോട്ടൽ ഉടമയോട് ഇയാൾ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ഉടമ ജില്ലാ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്ന് പ്രതിയുടെ താമസസ്ഥലത്തുവെച്ചാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Content Highlights: Health Inspector S. Sreeji arrested for accepting Rs 10,000 bribe, Bribe demanded for issuing municipal licenses to two new hotels in Tirurangadi, Trap operation conducted by the district vigilance unit, Accused to be produced before the Kozhikode Vigilance Court