തിരുവാതിരകളി മത്സരം സംഘടിപ്പിച്ചു

കോഴിക്കോട്: മാതൃഭൂമിയും കെവിആർ ഗ്രൂപ്പും കോഴിക്കോടൻ അഗ്രോ ഫുഡ്സ് ആൻഡ് എക്സ്പോർട്ടും തളി മഹാക്ഷേത്രവും സംയുക്തമായി തിരുവാതിരകളി മത്സരം സംഘടിപ്പിച്ചു. തളി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ 12 ടീമുകൾ പങ്കെടുത്തു. താളം കണ്ണൂർ ഒന്നാം സമ്മാനം നേടി. 10000 രൂപയും മൊമെന്റോയും കിറ്റും അടങ്ങുന്നതാണ് സമ്മാനം.
കോഴിക്കോട് ഗോവിന്ദപുരത്ത് നിന്ന് എത്തിയ ടീം നിശാഗന്ധി രണ്ടാം സ്ഥാനം നേടി. 7000 രൂപയും കിറ്റും അടങ്ങുന്നതാണ് സമ്മാനം. പ്രാർത്ഥന ആൻഡ് ടീം മൂന്നാം സമ്മാനം നേടി. 5000 രൂപയും മൊമന്റോയും കിറ്റും അടങ്ങുന്നതാണ് സമ്മാനം. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമിനും ആയിരം രൂപ ക്യാഷ് പ്രൈസും മൊമെന്റോയും നൽകി.
ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ സാമൂതിരി പി.കെ കേരള വർമ്മ രാജയും വിശിഷ്ടാതിഥിയായി എത്തിയ ഗായിക അഭയ ഹിരൺമയിയും ചേർന്നാണ് വിജയികൾക്കുള്ള സമ്മാനം നൽകിയത്. തിരുവാതിര സ്റ്റീരിയോടൈപ്പ് കളിക്കുന്നതിന് പകരം ഒന്ന് നവീകരിച്ചാൽ അത് കൂടുതൽ ആസ്വാദ്യകരമാവുമെന്ന് സാമൂതിരി പി.കെ കേരള വർമ്മ രാജ പറഞ്ഞു. ഓതൻ്റിക് ആയി ഇത്തരം മത്സരങ്ങൾ നടത്തുന്നതിൽ ഏറെ അഭിമാനമെന്ന് ഗായിക അഭയാ ഹിരൺമയി പറഞ്ഞു.
കെ.ജി. ഗിരീഷ് കുമാർ (ന്യൂസ് എഡിറ്റർ, മാതൃഭൂമി), കെ.ആർ പ്രമോദ് (ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് മാതൃഭൂമി), കെ. ജയ്കിഷ് (ബിസിസ് ഹെഡ്, കെ വിആർ ഹ്യൂണ്ടായ് ), ഹാരിസ് മണലൊടി (മാനേജിങ് ഡയറക്ടർ കോഴിക്കോടൻ അഗ്രോ ഫുഡ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്), ആർ.എസ്. രാജേഷ് (തളി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ) എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Content Highlights: Thiruvathira competition held at Thali School Auditorium. Thalam Kannur won first prize.