സ്പായിൽ ക്രോസ് മജാസിങ്ങിനിടെ മിന്നൽ പരിശോധന; യുവാവ് ഇറങ്ങി ഓടി

തിരുവല്ല: നഗരത്തിലെ ഒരു സ്പായിൽ ക്രോസ് മസാജ് നടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. രാമൻചിറയിലെ സ്പായിലാണ് ഉദ്യോഗസ്ഥർ ക്രോസ് മസാജ് കണ്ടെത്തിയത്.
ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ മസാജ് മുറിയിൽ ഉണ്ടായിരുന്ന ഇടപാടുകാരനായ യുവാവ് ഇറങ്ങിയോടി. ജീവനക്കാരി മുറിയിലുണ്ടായിരുന്നു. സ്പാ അടച്ചുപൂട്ടാൻ ജീവനക്കാർ ഉടമയ്ക്ക് നോട്ടീസ് നൽകും. തിരുവല്ലയിലെ അഞ്ച് സ്പാകളിലാണ് ബുധനാഴ്ച മിന്നൽ പരിശോധന നടത്തിയത്.
ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം നടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. പീഡനക്കേസ് ഉണ്ടായ സ്പായിലും പരിശോധകസംഘം എത്തിയെങ്കിലും ഇവിടം അടച്ചിട്ടനിലയിലായിരുന്നു. അതിനാൽ സംഘത്തിന് പരിശോധിക്കാൻ കഴിഞ്ഞില്ല. സമീപത്തുള്ള മറ്റൊരു സ്പായിൽ എത്തിയസംഘം മസാജ് മുറികളും മറ്റും കണ്ടെത്തി. സ്ഥാപനത്തിന് നോട്ടീസ് നൽകി.
രാമൻചിറയിൽ സലൂണിന്റെ മറവിൽ സ്പാ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ലൈസൻസ് ഇല്ലെന്നാണ് വിവരം. രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകി.
Content Highlights: Thiruvalla Spa Raid Uncovers Irregularities, Cross Massage Detected