സ്ത്രീകൾക്ക് മാത്രമായി മാതൃഭൂമി ഡോട്ട് കോം ഒരുക്കുന്ന ആഘോഷരാവ് കൊച്ചിയിൽ ആഗസ്റ്റ് 23 -ന്

AI image
AI image

കൊച്ചി: ആകർഷകങ്ങളായ പരിപാടികളും മത്സരങ്ങളുമായി മാതൃഭൂമി ഡോട്ട് കോമും ശീമാട്ടിയും ചേർന്ന് സ്ത്രീകൾക്ക് മാത്രമായി കൊച്ചിയിൽ ഒരു ആഘോഷരാവ് ഒരുക്കുന്നു. 'ദി ഗ്രെയ്റ്റ് ഇന്ത്യൻ സാരി പാർട്ടി' എന്ന ഈ പരിപാടി ആഗസ്റ്റ് 23ന് വൈകീട്ട് ആറ് മണി മുതൽ കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കുന്നു. ശംഖ ട്രൈബ്, ഡിജെ അസ്മിൻ എന്നിവർ അവതരിപ്പിക്കുന്ന സംഗീത പരിപാടികളും വൈവിധ്യമാർന്ന മൽസരങ്ങളും ഇതിൽ ഉണ്ടായിരിക്കുന്നതാണ്.

ശംഖ ട്രൈബ്

ഗോത്ര സംഗീതത്തിന്റെ മാസ്മരികതയിലൂടെ ആസ്വാദകരിൽ ഹിപ്‌നോട്ടിക് എനർജി നിറയ്ക്കുന്ന ട്രൈബൽ, ഓർഗാനിക് ബാൻഡാണ് ശംഖ ട്രൈബ്. ശംഖൊലിയോടെ ആരംഭിക്കുന്ന ഓരോ പെർഫോമൻസും പഴമയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ പ്രതിധ്വനിപ്പിക്കുന്നവയാണ്. ഫഌട്ടിനും ഗിറ്റാറിനും കീബോർഡിനും പുറമേ ഇതുവരെ നാം കേട്ടിട്ടില്ലാത്ത പരമ്പരാഗത ഗോത്ര ഉപകരണങ്ങൾ ഉപയോഗിച്ച് ഇവർ ഒരുക്കുന്ന സംഗീതം അതുല്യമാണ്; തനതു ശൈലിയും ഫ്രഷ്‌നെസും കൊണ്ട് ശ്രദ്ധേയമാണ്. ആരും കേൾക്കാത്ത ആ ശബ്ദങ്ങളും ശംഖ ട്രൈബിന്റെ സംഗീതവും ആസ്വാദകർക്ക് സമ്മാനിക്കുന്ന അനുഭൂതിയും വേറിട്ടതാണ്.

ഡിജെ അസ്മിൻ

ചടുലതാളങ്ങളും ഇമ്പമാർന്ന ആലാപനവുമായി അസ്മിൻ ഒരുക്കുന്ന ഡിജെ നൈറ്റാണ് 'ദി ഗ്രെയ്റ്റ് ഇന്ത്യൻ സാരി പാർട്ടി'യുടെ മറ്റൊരു ആകർഷണീയത. മോഡലും ഗായികയും നടിയുമായ ഡിജെ അസ്മിൻ 2024 -ലെ മിസ് കേരള കോണ്ടസ്റ്റിൽ മിസ് ബ്യൂട്ടിഫുൾ സ്‌കിൻ പട്ടവും നേടിയിട്ടുണ്ട്.

കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ വൈകീട്ട് ആറ് മണി മുതൽ ആരംഭിക്കുന്ന പരിപാടിയിയിൽ പ്രവേശനം സൗജന്യമാണ്. സാരി ധരിച്ച് എത്തുന്ന സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരിക്കുക.

Content Highlights: The Great Indian Saree Party