ടി. സിദ്ദീഖിന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു; വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള പോസ്റ്റെന്ന് എംഎൽഎ

ടി. സിദ്ദീഖ് | Photo: facebook.com/advtsiddiqueinc
ടി. സിദ്ദീഖ് | Photo: facebook.com/advtsiddiqueinc

കോഴിക്കോട്: കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദീഖിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഹാക്ക്‌ചെയ്യപ്പെട്ടെന്ന് പരാതി. ചൊവ്വാഴ്ച ഉച്ചയോടെ പേജില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്ക് ചെയ്യപ്പെട്ടവിവരം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് പോസ്റ്റുകള്‍ അപ്രത്യക്ഷമാവുകയുംചെയ്തു. തുടര്‍ന്ന്, പ്രശ്‌നങ്ങള്‍ പരിഹരിച്ച് അക്കൗണ്ട് തിരിച്ചെടുത്തതായി എംഎല്‍എ അറിയിച്ചു.  സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതിയും നല്‍കിയിട്ടുണ്ട്. 

പേജ് ഹാക്ക്‌ചെയ്യപ്പെട്ടകാര്യം എംഎല്‍എ തന്നെ ഫെയ്‌സ്ബുക്ക് പേജിലൂടെ പിന്നീട് വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായി ലക്ഷ്യംവെച്ചുള്ള പോസ്റ്റാണ് പ്രത്യക്ഷപ്പെട്ടതെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

Content Highlights: MLA T. Siddique`s official Facebook page was hacked and later restored.