ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ വിദ്യാർഥിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് എടുത്തുചാടിയ വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തി. 15 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനി കായലിലേക്ക് ചാടുന്നത് കണ്ട് ഇതുവഴി വന്ന ഓട്ടോഡ്രാവറും കൂടെ ചാടി. കുട്ടി മുങ്ങി പോകാതെ ഇയാള്‍ പിടിച്ചു നിര്‍ത്തി. പിന്നീട് അഗ്നിശമനസേന എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
കഴക്കൂട്ടം സ്വദേശിനിയായ പത്താം ക്ലാസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളായണി സ്വദേശി വിനോദ് ആണ് വിദ്യാര്‍ഥിയെ രക്ഷിക്കാനായി കായലിലേയ്ക്ക് ചാടിയത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണ്. വീട്ടുകാര്‍ കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം.
Content Highlights: A 15-year-old student was rescued after jumping into the backwaters from Akkulam Bridge. An auto driver bravely jumped in and held her until rescue services arrived.