വടകരയിലും കൊടുവള്ളിയിലുമായി ഒഴുക്കിൽപെട്ട് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: വടകര മണിയൂറിലും കൊടുവള്ളി മാനിപുരത്തുമായി ഉണ്ടായ രണ്ട് അപകടങ്ങളിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു.
വടകര മണിയൂർ ചൊവ്വാ പുഴയിൽ പാലയാട് നടയിൽ പുഴയിൽ പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ(12) എന്നിവരാണ് മരിച്ചത്.
കൊടുവള്ളി മാനിപുരം ഇരുമ്പോത്ത് കടവിൽ പുഴയിൽ വീണ് കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് മരിച്ചത്.
വടകരയിൽ വെള്ളിയാഴ്ച വൈകുന്നേരം നാല് പേരടങ്ങുന്ന സംഘമാണ് പുഴയിൽ കുളിക്കാനെത്തിയത്. നാല് പേരും അപകടത്തിൽ പെട്ടെങ്കിലും രണ്ട് പേർ രക്ഷപെട്ടു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ നബീലിനെ കണ്ടെത്തി ഗുരുതരാവസ്ഥയിൽ വടകര സഹകരണ ആശുപത്രിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ സിനാനെ ആറ് മണിയോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുക്കം അഗ്നിരക്ഷാസേനയും വെള്ളിമാടുകുന്ന് സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക സ്കൂബ ഡൈവിങ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഷഹിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.
Content Highlights: A 15-year-old student named Muhammed Shahin went missing in the river., The incident occurred at Irumbothu Kadavu in Manipuram, Koduvally., He was allegedly swept away while fishing., Mukkam Fire Force and scuba diving teams are conducting search operations.