ഇറങ്ങുന്നതിനിടെ ട്രെയിനിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു; സംഭവം കോട്ടയം റെയിൽവേ സ്റ്റേഷനിൽ

കോട്ടയം: സ്റ്റേഷനിൽ ഇറങ്ങുന്നതിനിടയിൽ ട്രയിനിന് അടിയിലേക്ക് വീണ് യുവാവ് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോര്‍ജ് (26) ആണ് മരിച്ചത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടമുണ്ടായത്.
പൂനെ - കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നിറങ്ങിയ യുവാവ് കണ്ണടയെടുക്കാനായി വീണ്ടും തിരികെ കയറിയതായിരുന്നു. ഇതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങിയപ്പോൾ ചാടിയിറങ്ങുകയും പ്ലാറ്റ്‌ഫോമിനും ട്രയിനിനും ഇടയിൽ വീഴുകയുമായിരുന്നു.
പൂനെയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്നു ദീപക്ക്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Content Highlights: man who stuck in between train and platform has died at kottayam railways station