ദേ ഒരു പാമ്പ്... ചിതറിയോടി പോലീസുകാർ, ചേര കൂളായി ഇഴഞ്ഞുപോയി | VIDEO

#ന്യൂസ് ഡെസ്ക്
പരേഡ് പരിശീലിക്കുന്ന പോലീസുകാർ, പാന്പിനെ കണ്ട് പരിഭ്രാന്തരയപ്പോൾ, ഇഴഞ്ഞുനീങ്ങുന്ന പാന്പ്.
പരേഡ് പരിശീലിക്കുന്ന പോലീസുകാർ, പാന്പിനെ കണ്ട് പരിഭ്രാന്തരയപ്പോൾ, ഇഴഞ്ഞുനീങ്ങുന്ന പാന്പ്.

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ പരേഡ് പരിശീലനത്തിനിടെ പോലീസുകാരുടെ ഇടയിലേക്ക് ചേരപ്പാമ്പ്. പരിഭ്രാന്തരായ പോലീസുകാർ ചിതറിയോടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.

പരേഡ് ചെയ്തിരുന്ന പോലീസുകാർ പരിഭ്രാന്തരായി ഓടിമാറിയെങ്കിലും തന്നെ ഇതൊന്നും ബാധിക്കില്ലെന്ന മട്ടിൽ ചേര ഇഴഞ്ഞുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

വേനൽ കടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് പാമ്പ് കടിയേൽക്കുന്നതിനെ കുറിച്ചുള്ള നിരവധി വാർത്തകൾ വരുന്നുണ്ട്.  ഇതിനിടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. 

Content Highlights: A rat snake entered the parade ground at Thaikkad Police Training College., Police officers were caught on camera fleeing the scene in panic., The snake moved calmly through the parade ground despite the commotion., Rising temperatures in Kerala are leading to increased snake sightings.