'പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കും'; എസ്എഫ്‌ഐ നേതാവിന് എസ്‌ഐയുടെ ഭീഷണി, അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോൺമെന്റ് എസ്.ഐ ഗോകുൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് എസ്എഫ്ഐ. 'വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കും' എന്നായിരുന്നു ഭീഷണി. സംഭവം വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
ശബ്ദരേഖയിലേത് തന്റെ ശബ്ദമാണെന്ന് എസ്.ഐ ഗോകുൽ സമ്മതിച്ചു. കമ്മിഷണർ വിളിച്ചു വരുത്തിയപ്പോഴാണ് വിശദീകരണം. അന്വേഷണത്തിന് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.
Content Highlights: SFI Thiruvananthapuram district secretary Nandan threatened by Cantonment SI Gokul., Audio clip of the phone call released publicly by SFI., SI Gokul admitted the voice is his during commissioner inquiry., Special Branch Assistant Commissioner tasked with the official investigation.