കാട്ടാനയ്ക്കുമുന്നിൽ അകപ്പെട്ട് വനം മന്ത്രി ഷിബു ബേബിജോൺ; ഒടുവിൽ ഉദ്യോഗസ്ഥരെത്തി ആനയെ തുരത്തി

#ന്യൂസ് ഡെസ്ക്
വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അതിരപ്പിള്ളിയിൽ എത്തിയപ്പോൾ | Photo: Screensgrab/ Mathrubhumi News
വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അതിരപ്പിള്ളിയിൽ എത്തിയപ്പോൾ | Photo: Screensgrab/ Mathrubhumi News

അതിരപ്പിള്ളി: വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാഹനം കാട്ടാനയ്ക്ക് മുമ്പിൽ പെട്ടു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ചാലക്കുടിയിൽ കാട്ടാന ആക്രമണത്തെത്തുടർന്ന് മോഹനൻ മരിച്ച സംഭവത്തിൽ ചർച്ചയ്ക്കായി വരുന്നതിനിടെയാണ് സംഭവം.

രാത്രി പതിനൊന്ന് മണിയോടെ അതിരപ്പിള്ളി ഭാഗത്തുനിന്നും വാളച്ചാൽ ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു മന്ത്രി. ഈ സമയത്ത് ചാർപ്പ ഭാഗത്ത് റോഡിൽ കാട്ടാന നിലയുറപ്പിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ തുരത്തിയ ശേഷമാണ് മന്ത്രിയുടെ വാഹനം മുമ്പോട്ട് പോയത്.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് സന്ദർശനത്തിനും ചാലക്കുടിയിൽ നടക്കുന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാനുമാണ് മന്ത്രി ഇവിടെ എത്തിയത്.

Content Highlights: Forest Minister Shibu Baby John encountered a wild elephant near Charpa., The incident occurred while the minister was en route to the Valachal Guest House., The minister was visiting following a fatal wild elephant attack on Mohanan in Chalakudy., Forest department officials successfully cleared the road to ensure safe passage.