തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാരെ ഡി.വൈ.എഫ്.ഐ. സംഘം മർദിച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

അടൂർ: സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐ. പ്രവർത്തകരെ ഡി.വൈ.എഫ്.ഐ.ക്കാർ മർദിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് മണക്കാല ജങ്ഷനിൽ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പ്രണവ് ഉൾപ്പെടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്.

കാറിൽ എത്തിയ ഡി.വൈ.എഫ്.െഎ.സംഘം ഇവരെ മർദിക്കുകയായിരുന്നു. രണ്ടുദിവസം മുൻപ് കടമ്പനാട് കല്ലുകുഴിയിലുള്ള സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ സീനിയർ, ജൂനിയർ വിഷയം ഉണ്ടായിരുന്നു. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽകൂടി വെല്ലുവിളികളായി. തുടർന്ന് ഒരു വിദ്യാർഥിയുടെ സഹോദരൻ വിഷയത്തിൽ ഇടപെട്ടു. ഇതിന്റെ തുടർച്ചയായിട്ടാണ് സംഘർഷമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. മർദനമേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം ഡി.വൈ.എഫ്.െഎയ്ക്ക് പ്രശ്നവുമായി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ അറിയിച്ചു.

Content Highlights: Five SFI members injured in an attack at Manakkala Junction., Incident originated from a school student dispute regarding senior-junior issues., DYFI leadership denies involvement in the conflict., Police investigating the connection between social media challenges and the physical assault.