ഇരുമുന്നണികൾക്കും പോറ്റി സ്വീകാര്യൻ, അവർ തമ്മിൽ ഒരു വ്യത്യാസവുമില്ല- രാജീവ് ചന്ദ്രശേഖർ

ചങ്ങനാശ്ശേരി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻപോറ്റി ആരുടെ കീശയിലാണെന്ന് ഇപ്പോൾ വ്യക്തമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഇരുമുന്നണികളുടെയും നേതാക്കളുടെ കൂടെയുള്ള പോറ്റിയുടെ ചിത്രങ്ങൾ പുറത്തുവന്നുകഴിഞ്ഞു.
യുപിഎ സർക്കാരിനെ പിന്തുണച്ചവരാണ് സിപിഎമ്മുകാർ. അന്ന് വലിയ അഴിമതിയാണ് കേന്ദ്രത്തിൽ നടന്നതെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് ഇവർ തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. ചങ്ങനാശ്ശേരിയിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
Content Highlights: BJP state president Rajiv Chandrashekhar reveals accused Unnikrishnan Potty`s political ties.