കുടുംബാംഗങ്ങളുമായി വന്ദേഭാരതിൽ ആഘോഷയാത്ര; വിരമിക്കുംമുൻപേ ആഗ്രഹം സഫലമാക്കി റെയിൽവേ ജീവനക്കാരൻ

കോഴിക്കോട്: സര്‍വീസില്‍നിന്ന് വിരമിക്കുംമുമ്പ് കുടുംബത്തോടൊപ്പം ട്രെയിനില്‍ ആഘോഷയാത്ര നടത്തി റെയില്‍വേ ജീവനക്കാരന്‍. തൃശ്ശൂര്‍ സ്വദേശി ടി.എം. അബ്ബാസാണ് വന്ദേഭാരതിലെ ഒരു കോച്ച് മുഴുവനായി ബുക്ക് ചെയ്ത് കുടുംബത്തോടൊപ്പം യാത്രചെയ്തത്.
അസിസ്റ്റന്റ് ലോക്കോ പൈലറ്റായി ജോലി തുടങ്ങിയ അബ്ബാസ് ക്രൂ കണ്‍ട്രോളറായി അടുത്തമാസം വിരമിക്കുകയാണ്. 37 വര്‍ഷം ജീവിതത്തില്‍ തുണയായ ട്രെയിനില്‍ വിരമിക്കുംമുമ്പ് കുടുംബത്തോടൊപ്പം യാത്ര ചെയ്യണമെന്ന ആഗ്രഹമാണ് വന്ദേഭാരത് യാത്രയിലൂടെ അബ്ബാസ് സഫലമാക്കിയത്.
ഭാര്യയും സഹോദരങ്ങളും മക്കളും പേരക്കുട്ടികളും ഉള്‍പ്പെടെ 69 പേരാണ് യാത്രയിലുണ്ടായിരുന്നത്. കോഴിക്കോടിന്റെ രുചികള്‍ കൂടി കുടുംബത്തോടൊപ്പം ആസ്വദിച്ചാണ് അബ്ബാസ് തിരികെ പോയത്.
Content Highlights: railway officials memorable retirement trip with 69 family members