മലബാർ എക്‌സ്പ്രസിൽ യാത്രക്കാരന്റെ പരാക്രമം, കത്തിവീശി; പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

#സ്വന്തം ലേഖകൻ
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

കോട്ടയം: ട്രെയിനിൽവെച്ച് യാത്രക്കാരൻ കത്തി വീശി. പോലീസുകാരന് പരിക്ക്. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മലബാർ എക്‌സ്പ്രസിൽ ബുധനാഴ്ച രാത്രി പത്തുമണിയോടെ ചങ്ങനാശ്ശേരി കഴിഞ്ഞപ്പോഴാണ് സംഭവം.

പത്തനംതിട്ട കൊടുമൺ സ്വദേശി അനിൽകുമാറാണ് കത്തി വീശിയത്. അനിലിനെ റെയിൽവേ പോലീസ് പിടികൂടി. പോലീസുകാരന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Content Highlights: policeman injured as passenger brandishes knife in train